Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്ലീൻ അപ് ദി വേൾഡ് നാളെ : കെ.എം.സി.സി ആയിരം പേരെ പങ്കെടുപ്പിക്കും

ക്ലീൻ അപ് ദി വേൾഡ് നാളെ : കെ.എം.സി.സി ആയിരം പേരെ പങ്കെടുപ്പിക്കും

സ്വന്തം ലേഖകൻ

ദുബൈ: പരിസ്ഥിതി സംരക്ഷണവും പരിസര ശുചിത്വവും ലക്ഷ്യം വെച്ച് നടക്കുന്ന ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലുള്ള ക്ലീൻ അപ് ദി വേൾഡ് ശുചീകരണ യജ്ഞത്തിൽ ദുബൈ കെ.എം.സി.സി ആയിരത്തിലധികം പ്രവർത്തകരെ പങ്കാളികളാക്കും.ഇതിനായി പ്രത്യേക സബ് കമ്മറ്റി രൂപീകരിച്ച് മണ്ഡലം - ജില്ലാ തലങ്ങളിൽ വിപുലമായ മുന്നൊരുക്കമാണ് നടത്തിയത്.

അൽ ബറാഹയിലെ കെ.എം.സി.സി ആസ്ഥാനത്ത് 15/11/2019 നാളെ വെള്ളിയാഴ്ച കാലത്ത് ഏഴ് മണിക്ക് മുമ്പായി പ്രവർത്തകർ എത്തിച്ചേരുകയും പ്രത്യേകം ഏർപ്പാടാക്കുന്ന ബസിൽ ഡ്രാഗൺ മാർട്ടിനടുത്ത് അൽ വർസാൻ-1ൽ നടക്കുന്ന ശുചീകരണ യജ്ഞത്തിൽ പങ്കാളികളാവുകയും ചെയ്യുമെന്ന് ദുബൈ കെ.എം.സി.സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര എന്നിവർ അറിയിച്ചു. നാളെ നടക്കുന്ന ക്ലീൻ അപ് ദി വേൾഡ് പ്രോഗ്രാമിൽ പങ്കാളിയാവുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സബ് കമ്മറ്റി ചെയർമാൻ മജീദ് മടക്കിമല ,ജനറൽ കൺവീനർ വി.കെ.കെ റിയാസ് എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP