Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യു.എ.ഇ ദേശിയദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി സംഘടിപിച്ച 'ഫൻ അതസാമിഹ്' ശ്രദ്ധേയമായി

യു.എ.ഇ ദേശിയദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി സംഘടിപിച്ച 'ഫൻ അതസാമിഹ്' ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

ദുബൈ: യു.എ.ഇ ദേശിയദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി സംഘടിപിച്ച 'ഫൻ അതസാമിഹ്' ശ്രദ്ധേയമായി.'ഫൻ അതസാമിഹ്'ന്റെ പ്രദർശന കവാടം ഫൈസൽ മലബാർ ഗോൾഡ് ഉദ്ഘാടനം ചെയ്തു.കല കരുണയാണെന്നും കലയുടെ മാനങ്ങൾ സഹിഷ്ണുതയുടെ മാനങ്ങൾ കൂടിയാണെന്ന് ഇബ്രാഹിം എളേറ്റിൽ അഭിപ്രായപെട്ടു.

സഹിഷ്ണുത വർഷത്തിൽ കെ.എം.സി.സിയുടെ വേറിട്ട പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ചടങ്ങിൽ പങ്കെടുത്ത് നെല്ലറ ഷംസുദ്ധീൻ,നാസർ നന്തി എന്നിവർ അഭിപ്രായപെട്ടു. ഖലീലുള്ള ചെംനാട്,ഹമീദ് പൈക്ക,ഷിനി ഇബ്രാഹിം,ഇശാൽയാസ്മീൻ, ദിലീഫ് കണ്ണൂർ,നദീം മുസതഫ എന്നിവർക്കുള്ള അംഗീകാരപത്രം ചടങ്ങിൽ വിതരണം ചൈതു.

ലോക ഗിന്നസ് ബുക്കിൽ ഇടം നേടിയ വിശുദ്ധ ഖുർആൻ ചടങ്ങിൽ പ്രധാന ആകർഷണമായി. യൂസഫ് കാരക്കാട്,പിടിഎം ആനക്കര, യൂസഫ് കൂരാറ എന്നിവർ കവിതകൾ ആലപിച്ചു. സംസഥാന ജന:സെക്രട്ടറി മുസതഫ വേങ്ങര,ഹംസ തൊട്ടി, ഇബ്രാഹിം മുറിച്ചാണ്ടി തുടങ്ങിയവർ സംബന്ദിച്ചു.ഹനീഫ ചെർക്കള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഷരിഫ് മലബാർ സ്വാഗതവും നിസാർ കൊല്ലം നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP