Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.എം.സി.സി ക്യാമ്പസ് വിഭാഗം സംഘടിപ്പിക്കുന്ന 'ഇൻസ്പെരിയ' ക്യാമ്പസ് ക്യാമ്പസ് കോൺഫ്രൻസ് നാളെ

കെ.എം.സി.സി ക്യാമ്പസ് വിഭാഗം സംഘടിപ്പിക്കുന്ന 'ഇൻസ്പെരിയ' ക്യാമ്പസ് ക്യാമ്പസ് കോൺഫ്രൻസ് നാളെ

സ്വന്തം ലേഖകൻ

ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെയും ദുബൈ കെ.എം.സി.സി നാല്പത്തിയഞ്ചാം വാർഷികത്തിന്റെയും ഭാഗമായി കെ.എം.സി.സി ക്യാമ്പസ് വിഭാഗം സംഘടിപ്പിക്കുന്ന 'ഇൻസ്പെരിയ' ക്യാമ്പസ് കോൺഫ്രൻസ് 06/12/2019 നാളെ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 11.30 മണി വരെ ദുബൈ കെ.എം.സി.സി അൽ ബറാഹ ഓഡിറ്റോറിയത്തൽ നടക്കും.

ഷാർജ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡനറും പ്രശസ്ത പരിശീലകനുമായ ഡോ:സംഗീത് ഇബ്രാഹിം 'ഇൻസ്പെരിയ' ക്യാമ്പസ് കോൺഫ്രൻസിൽ. പങ്കെടുക്കും. പുതിയ കാലത്തിന്റെ സാധ്യതകളിലേക്കും വ്യക്തിത്വ-തൊഴിൽ മേഖലകളിലെ നവീന ആശയങ്ങളിലേക്കും വെളിച്ചം പകരാനുള്ള വേദിയായാണ് കാമ്പസ് സമ്മേളനം ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.യു.എ.ഇയുടെ വിവിധ എമിറേറ്റ്‌സുകളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കോൺഫ്രൻസിൽ അറബ് പ്രമുഖരും അക്കാദമിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP