Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബായ് കെഎംസിസി സർഗോത്സവം; കണ്ണൂർ ജില്ലാ ഒന്നാമത്, കോഴിക്കോടിന് രണ്ടാം സ്ഥാനം

ദുബായ് കെഎംസിസി സർഗോത്സവം; കണ്ണൂർ ജില്ലാ ഒന്നാമത്, കോഴിക്കോടിന് രണ്ടാം സ്ഥാനം

സ്വന്തം ലേഖകൻ

ദുബായ്:ചിത്ര കല മത്സരം, സാഹിത്യ മത്സരം, കലാമത്സരം, മാപ്പിള കലാമേള എന്നി വിഭാഗങ്ങളിൽ മുപ്പതോളം ഇനങ്ങളിലായി ജില്ലാ അടിസ്ഥാനത്തിൽ യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി നടത്തിയ സർഗോത്സവം 2019 പരിപാടിയിൽ 72 പോയിന്റുകൾ നേടി കണ്ണൂർ ജില്ലാ ഒന്നാമതെത്തി.67 പോയിന്റ് നേടിയ കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്,മാപ്പിള കലാമേളയിൽ കൂടുതൽ പോയന്റ് നേടിയ തൃശൂർ ജില്ല 56 പോയിന്റോടെ മൂന്നാം സ്ഥാനം നേടി കാസർകോടും അമ്പത്തിനാല് പോയിന്റോടെ തൊട്ടു പുറകിലുണ്ട്.

മഹ്റൂഫ് പിലാത്തറയാണ്(കണ്ണൂർ ജില്ല) കലാ പ്രതിഭ. ദുബായ് കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറർ പി.കെ ഇസ്മായിൽ, ഓർഗനൈസിങ് സെക്രട്ടറി ഹംസ തോട്ടി മറ്റു സഹ ഭാരവാഹികൾ സർഗോത്സവം ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ, കോ-ഓർഡിനേറ്റർമാരായ റിയാസ് മാണൂർ, ഇ.ആർ അലി മാസ്റ്റർ, വൈസ് ചെയർമാൻ സലാം കന്യപ്പാടി,റാഫി പള്ളിപ്പുറം, സിദ്ദിഖ് മരുന്നൻ,ജാസ്സിം ഖാൻ, റഈസ് കോട്ടക്കൽ, ആരിഫ് ചേലേമ്പ്ര, മൊയ്തു മക്കിയാട്, സമീർ വേങ്ങാട്,സിദ്ദിഖ് ചൗക്കി,അസീസ് പന്നിത്തടം, മൂസ കോയമ്പ്രം,ഷുഹൂദ് തങ്ങൾ, സുഫൈദ് ഇരിങ്ങണ്ണൂർ, റിയാസ് പുളിക്കൽ, തുടങ്ങിയവർ നേതൃത്വം നൽകി.

വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് ഷാർജ കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ ചക്കനാത്ത്, സാഹിത്യ സാമൂഹ്യ പ്രവർത്തകരായ ഷീല പോൾ, ദീപ ചിറയിൽ, പോൾ ടി.ജോസഫ്,ജോസ് വാളൂക്കാരൻ തുടങ്ങിയവർ സർട്ടിഫിക്കേറ്റ്, സമ്മാനദാനം നിർവഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP