Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബായ് കെ എം സി സി ലീഗൽ സെന്ററിന്റ ആഭിമുഖ്യത്തിൽ കുടുംബ-ശിശു സംരക്ഷണ നിയമ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

ദുബായ് കെ എം സി സി ലീഗൽ സെന്ററിന്റ ആഭിമുഖ്യത്തിൽ കുടുംബ-ശിശു സംരക്ഷണ നിയമ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

 ദുബായ് : അക്രമങ്ങളും, പീഡനങ്ങളും, വിധ്വംസക പ്രവർത്തനങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽസ്ത്രീകളുടെയും കുട്ടികളുടെയും നിയമ പരിരക്ഷ സമൂഹത്തിൽ സുപ്രധാനമാണെന്ന് കേരളഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും,ബാർ കൗൺസിൽ എന്റോൾമെന്റ് കമ്മറ്റിചെയർമാനുമായ അഡ്വ.പി. സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു. ഇതിനു വേണ്ടി കുടുംബ-ശിശു സംരക്ഷണനിയമങ്ങൾ ഫലവത്തായി നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് കെ എം സി സി യുടെ കീഴിൽ പ്രവർത്തിക്കുന്ന ലീഗൽ സെന്ററിന്റ ആഭിമുഖ്യത്തി'ഫാമിലി ആൻഡ് ചൈൽഡ് പ്രൊട്ടക്ഷൻ ലോ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബോധവത്കരണസെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദുബായ് കെ എം സി സി ജനറൽ സിക്രട്ടറി മുസ്തഫ തിരൂർ ചടങ്ങു് ഉദ്ഘാടനം ചെയ്തു. ലീഗൽ സെന്റർ ചെയർമാൻഅഡ്വ. ഇബ്രാഹിം ഖലീൽ അധ്യക്ഷത വഹിച്ചു. കെ എം സി സി സിക്രട്ടറി അഡ്വ.സാജിദ് അബൂബക്കർഅഡ്വ. സന്തോഷ് കുമാറിന് ഉപഹാരം നൽകി. യൂസഫ് മാസ്റ്റർ പൊന്നാടയണിയിച്ചു.

തമിഴ് നാട് സംസ്ഥാന യൂത്ത് ലീഗ് സിക്രട്ടറി സയ്യിദ് പട്ടാൻ, ഖാഇദെ മില്ലത് ഫൗണ്ടേഷൻ ചെയർമാൻ എം ഇ എസ്അബു താഹിർ, കെ എം സി സി വൈസ് പ്രസിഡണ്ട് മുസ്തഫ വേങ്ങര,കേരള ഹൈക്കോടതിയിലെ അഡ്വ. പ്രേം കുമാർ,അഡ്വ. അഷ്റഫ് , അഡ്വ.അനിൽ, അഡ്വ.അനുരാധ, അഡ്വ.അഫ്സൽ , അഡ്വ. മുഹമ്മദ് റാഫി, അഡ്വ.സിയ,അഡ്വ. ഫൈസൽ, അഡ്വ. നസ്രീൻ, അഡ്വ.റസീന, എന്നിവർ പ്രസംഗിച്ചു.ലീഗൽ സെന്റർ കൺവീനർ അഡ്വ.മുഹമ്മദ് സാജിദ് സ്വാഗതവും, അഡ്വ.നാസിയ ഷബീർ നന്ദിയും പറഞ്ഞു.

തുടർന്ന് നിയമ അദാലത്തും നടന്നു.സൗജന്യ നിയമസഹായത്തിനു രജിസ്റ്റർ ചെയ്ത കേസുകളിൽ അഭിഭാഷകർപരിഹാര-നിർദേശങ്ങൾ നൽകി. രണ്ടാഴ്ച കൂടുമ്പോൾ യു എ ഇ യിലെ പ്രമുഖ അഭിഭാഷകരുടെ നേതൃത്വത്തിൽലീഗൽ അദാലത്തും, രണ്ടു മാസത്തിലൊരിക്കൽ യു എ ഇ യിലെ പ്രധാന വകുപ്പ് മേധാവികളെയും, കോൺസുലേറ്റ്പ്രതിനിധികളെയും, നിയമജ്ഞരെയും പങ്കെടുപ്പിച്ചു കൊണ്ട് നിയമ ബോധവല്കരണ സെമിനാറുകളും തുടരുമെന്നും ലീഗൽ സെന്റർ ഭാരവാഹികളായ അഡ്വ. ഇബ്രാഹിം ഖലീൽ (ചെയർമാൻ), അഡ്വ.മുഹമ്മദ് സാജിദ്
(കൺവീനർ) എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP