Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

45 -മത് യു.എ.ഇ ദേശീയദിനം; ദുബൈ കെ.എം.സി.സി സമാപന സമ്മേളനം ഡിസംബർ 2ന്

45 -മത് യു.എ.ഇ ദേശീയദിനം; ദുബൈ കെ.എം.സി.സി സമാപന സമ്മേളനം ഡിസംബർ 2ന്

ദുബൈ: 45 -മത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി നടത്തി വരുന്ന വൈവിധ്യമാർന്ന പരിപാടികൾക്ക് ഡിസംബർ രണ്ടിന് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് പരിസമാപ്തി കുറിക്കുമെന്ന് ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ.അൻവർ നഹ ജനറൽ സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു .ഒരു മാസക്കാലമായി നടന്നു വരുന്ന ആഘോഷ പരിപാടികൾ പ്രവാസി മലയാളികൾക്കിടയിലും അറബ് സമൂഹത്തിന്നിടയിലും ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.ഒക്ടോബർ 28 ന് ഡോ. രജിത്കുമാറിന്റെ റിയാലിറ്റി ഷോ, രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു കൊണ്ട് യു.എ.ഇ എന്ന പോറ്റമ്മ നാടിനോടുള്ള സ്‌നേഹവും ആദരവും പ്രകടപ്പിച്ചു ദുബൈ കെ.എം.സി.സി ഈ ദേശീയ ദിനഘോഷത്തിനു തുടക്കം കുറിച്ചത്.

കലാ -സാഹിത്യ മത്സരങ്ങളും കയികമത്സരങ്ങളും ഫുട്‌ബോൾ ടൂർന്നമെന്റുo ഉൾപ്പെടെ വിവിധ മത്സര പരിപടികളും ഇതിന്റെ ഭാഗമായി നടന്നു. പ്രവാസ ലോകത്തെ കലാ-കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരങ്ങളെല്ലാം മികച്ച നിലവരത്തിലുള്ളതും സംസ്ഥാന സ്‌കൂൾ മാന്വൽ അടിസ്ഥാനമാക്കിയുള്ളതായിരുന്നു .പ്രഗൽഭരായ വിധി കർത്താക്കളാണ് മത്സര ഫലം നിർണ്ണയിച്ചത് .വിവിധ ജില്ലകൾ തമ്മിലായിരുന്നു മത്സരം. പ്രവാസികൾക്കിടയിൽ ഏറ്റവും വലിയ കലാ-കായിക മാമാങ്കമായാണ് ദുബൈ കെ.എം.സി.സി നടത്തുന്ന ഈ മത്സരങ്ങൾ അറിയപ്പെടുന്നത്.

ദുബൈ പൊലീസ് നടത്തുന്ന ദേശീയ ദിന പരേഡുകളിലും കെ.എം.സി.സിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചു വരുന്നുണ്ട്.എല്ലാ വർഷവും എന്ന പോലെ ഈ പ്രാവിശ്യവും കെ.എം.സി.സി നേതാകളും പ്രവർത്തകരും നാടൻ കലാ പ്രകടനങ്ങളുടെ അകമ്പടിയോടെ പൊലീസ് പരേഡിൽ പങ്കെടുത്തിട്ടുണ്ട്.

രക്തസാക്ഷി ദിനമായി ആചരിക്കുന്ന ഇന്ന് നവംബർ 30ന് അൽ -ബറാഹയിലെ ദുബൈ കെ.എം.സി.സി ആസ്ഥാനത്ത്പ്രത്യേക അനുസ്മരണ പരിപാടിയും ഒരുക്കിയിട്ടുണ്ട്. യു.എ.ഇ ദേശീയ ഗാനത്തിന്റെ രചയിതാവ് ആരിഫ് ശൈഖ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബധിക്കും.

ഡിസംബർ രണ്ടിന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് എൻ.ഐ മോഡൽ സ്‌കൂൾ ഗ്രൌണ്ടിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷ പരിപാടി സമാപിക്കും. മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ഇന്ത്യൻ കോൺസുൽ ജനറൽ അനുരാഗ് ഭൂഷൻ, മുസ്ലിം ലീഗ് ദേശീയ ട്രഷറർ പി.കെ കുഞ്ഞാലിക്കുട്ടി, തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.വി അബ്ദുൽ വഹാബ് എംപി, ഡോ:എം.കെ മുനീർ എംഎ‍ൽഎ കേരള വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ അടക്കം വിവിധ അറബ് -നയതന്ത്ര പ്രതിനിധികളും സമൂഹ്യ-സാംസ്‌കാരിക-വ്യാവസായ പ്രമുഖരും സംബധിക്കും.

തുടർന്ന് പ്രശസ്ത മാപ്പിള പ്പാട്ട് ഗായകരായ ആസിഫ് കാപ്പാട്. ആദിൽ അദ്ദു, യുമ്‌ന അജിൻ (ഇന്ത്യൻ ഐഡിയൽ സോണി ടി.വി), മിൽഹാജ്(പട്ടുറുമാൽ), മുഹമ്മദ് നസീബ്(കുട്ടികുപ്പായം), അബ്ദുൽ ഹഖ് (റാഫി ഫെയിം), ശ്രീകുട്ടൻ ഹരിശ്രീ, കലാഭവൻ ഹമീദ്, ബൈജു എന്നിവർ അണിനിരക്കുന്ന ഇശൽ നൈറ്റും കോമഡിഷോയും അസ്മിൻ മുഹമ്മദിന്റെ വയലിൻ വായനയും ഉണ്ടാകുമെന്ന് ചീഫ് കോ-ഓർഡിനേറ്റർ അഡ്വ:സാജിദ് അബൂബക്കർ പറഞ്ഞു.

സാമുഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച സേവനം കാഴ്ച വച്ചവർക്ക് പ്രത്യേക പുരസ്‌കാരങ്ങളായ യംഗ് ബിസിനസ്സ് പേഴ്‌സനാലിറ്റി അവാർഡ് മുഹമ്മദ് ഫാദിൽ(ഗോൾഡ് ഫ്രൂട്ട് എം.ഡി), ബിസിനസ്സ് എക്‌സലൻസി അവാർഡ് മുഹമ്മദ് സാജിദ് പാറക്കൽ (എം.ഡി ആരോമ റെന്റ്‌റ് എ കാർ) എന്നിവരും, ഹ്യുമൺ വെൽഫയർ അവാർഡ് സി.പി അബ്ദുസ്സമദ് എന്ന ബാബു തിരുനാവായക്കും(അൽ കസർ ഗ്രൂപ്പ് എം.ഡി), ബെസ്റ്റ് സി.എസ്.ആർ അവാർഡ് തീമ ഗ്രൂപ്പിനും, മികച്ച സാമൂഹ്യ സേവനത്തിനുള്ള അവാർഡ് ശഹുൽ ഹമീദ് പാണക്കാടും(എം.ഡി ടെക്‌സാസ്) അർഹരായി.
ദുബൈ കെ.എം.സി.സിയുടെ ഈ വർഷത്തെ മധ്യമ പുരസ്‌ക്കാരത്തിന് എൻ.എം അബൂബക്കർ (മനോരമ ടെലിവിഷൻ),ഫിറോസ് ഖാൻ(ഗൾഫ് മാദ്ധ്യമം)ധന്യലക്ഷ്മി(ഗോൾഡ് എഫ്.എം)എന്നിവരും അർഹരായി.
പ്രത്യേക ക്ഷണിതാക്കളായ ലുഖ്മാൻ മമ്പാട്(ചന്ദ്രിക), പി.എ നൗഷാദ്(ടീച്ചേഴ്‌സ് അവാർഡ്), ആയിഷ അബൂബക്കർ (ക്യാബ്രിഡജ് വേൾഡ്ചാമ്പ്യൻ-ഗണിത ശാസ്ത്രം), പവാസ് ഇസ്മയിൽ (ഡോക്യുമെന്ററി അവാർഡ് സി.ഡി.എ) എന്നിവർക്ക് മൊമന്റോ സമർപ്പിക്കും.

ഒഡീഷ്യ സംഭവങ്ങളുടെ പാശ്ചാ തലത്തിൽ ദുബൈ കെ.എം.സി.സി പ്രഖ്യാപിച്ച ആംബുലൻസിന്റെ രേഖാ കൈമാറ്റവും, അൽ അബീർ ഗ്രൂപ്പുമായി സഹകരിച്ച് ദുബൈ കെ.എം.സി.സി കേരള സർക്കാറിന്റെ സാമുഹ്യ വകുപ്പിന്റെ പുനരധിവാസ പദ്ധതികളിലേക്കുള്ള വിഹിതം ഏൽപ്പിക്കൽ ചടങ്ങും, മൈ ഫ്യൂച്ചർ വിങ്ന്റെ ഭാഗമായി അർഹതപെട്ട വിദ്യാർത്ഥികൾക്കുള്ള പതിനാറ് ലാപ്‌ടോപ് എൻ.ഐ മോഡൽ സ്‌കൂൾ പ്രിൻസിപ്പാളിനെ എലപ്പിക്കുന്ന ചടങ്ങും പരിപാടിയിൽ വച്ച് നടക്കും.
സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ,ഷംസുദ്ദീൻ ബിൻ മോഹിയുദീൻ ,പി.എ ഇബ്രാഹിം ഹാജി,ഡോ:പുത്തൂർ റഹ്മാൻ, ഇബ്രാഹിം എളേറ്റിൽ, അബ്ദുള്ള ഫാറൂഖി തുടങ്ങിയ പ്രമുഖർ പരിപാടിയുടെ ഭാഗവാക്കാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP