Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊതുമാപ്പ്: ദുബൈ കെ.എം.സി.സി.ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

പൊതുമാപ്പ്: ദുബൈ കെ.എം.സി.സി.ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ദുബൈ: മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന പ്രവാസികൾക്കായി യു.എ.ഇ. ഗവണ്മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഭാഗമായി ദുബൈ ഇമിഗ്രേഷനുമായി സഹകരിച്ച് ദുബൈ കെ.എം.സി.സി. നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ദുബൈ കെ.എം.സി.സി.യുടെ പരിശീലനം ലഭിച്ച വളണ്ടിയർമാരുടെ നേതൃത്വത്തിൽ മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, ലേബർ കേമ്പുകൾ, ഷോപ്പിങ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി ജനങ്ങൾ തിങ്ങിക്കൂടുന്ന ഇരുപതോളം കേന്ദ്രങ്ങളിൽ പൊതുമാപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾ അടങ്ങിയ ഔദ്യോഗിക ലഘുലേഖകളും ബ്രോഷറുകളും വിതരണം ചെയ്യും. ദുബൈ മീഡിയ വിങ് തയ്യാറാക്കിയ ഹ്രസ്വചിത്ര പ്രദർശനം, സോഷ്യൽമീഡിയ പ്രചാരണം തുടങ്ങിയ വിപുലമായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. നിർഭയത്വത്തോടുകൂടി പൊതുമാപ്പിനെ സ്വീകരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യവും ഇതുകൊണ്ട് ഉദ്ദേശിക്കുന്നുണ്ട്.

ഖിസൈസ് ലുലു മാളിൽ നടന്ന ചടങ്ങിൽ ഏഉഞഎഅ മാർക്കറ്റിങ് മാനേജർ ക്യാപ്റ്റൻ അലി അബ്ദുല്ല ശരീഫ് വളണ്ടിയർമാർക്ക് ലഘുലേഖ കൈമാറി ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി.പ്രസിഡന്റ് പി.കെ. അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിംമുറിച്ചാണ്ടി, ലുലു ഗ്രൂപ്പ് റീജ്യണൽ മാനേജർ ഹുസൈഫ രൂപവാല, ഓപറേഷൻ മാനേജർ സലിം വി സി., ഖിസൈസ് ലുലു ഹൈപ്പർമാർക്കറ്റ് ജനറൽമാനേജർ മധു പൊതുവാൾ, ദുബൈ കെ.എം.സി.സി. ഭാരവാഹികളായ മുസ്തഫ തിരൂർ, ആവയിൽ ഉമ്മർ ഹാജി, ഇസ്മായിൽ ഏറാമല, അബ്ദുൽഖാദർ അരിപ്പാമ്പ്ര, അഷ്റഫ് കൊടുങ്ങല്ലൂർ തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP