Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുമാപ്പ്:ദുബൈ കെ.എം.സി.സിയും എമിഗ്രേഷൻ ഫീസും വിമാന ടിക്കറ്റും നൽകും

പൊതുമാപ്പ്:ദുബൈ കെ.എം.സി.സിയും എമിഗ്രേഷൻ ഫീസും വിമാന ടിക്കറ്റും നൽകും

ദുബൈ: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുന്ന ഇന്ത്യക്കാരുടെ എമിഗ്രേഷൻ ഫീസും, അവർക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റും ദുബൈ കെ.എം.സി.സി നൽകുമെന്ന് പ്രസിഡന്റ് പി.കെ അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറർ എ.സി ഇസ്മായിൽ എന്നിവർ അറിയിച്ചു.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സഹകരണത്തോടെയാണ് പ്രവാസികൾക്ക് ഏറെസഹായകരമായ ഈ പദ്ധതി ദുബൈ കെ.എം.സി.സി. നടപ്പിലാക്കുന്നത്. പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് പൊതുമാപ്പ് കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന എക്സിറ്റ് പാസിന്റെ ഫീയും വിമാന ടിക്കറ്റുമാണ് ഈ പദ്ധതിയുടെ ഭാഗമായി ലഭിക്കുക. പൊതുമാപ്പ് കേന്ദ്രത്തിൽ നിന്ന് രാജ്യം വിടാനുള്ള അവസാന നടപടിയും പൂർത്തീകരിച്ചതിന്റെ രേഖകളുടെ പകർപ്പ് സഹിതം അപേക്ഷിക്കുന്നവർക്കാണ് ഈ പദ്ധതിയുടെ അനുകൂല്യം ലഭ്യമാക്കുക.

പദവി ശരിയാക്കി സ്വയം സുരക്ഷിതരാവൂ' എന്ന സന്ദേശത്തിൽ കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതലാണ് യു.എ.ഇ പൊതുമാപ്പ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് നയതന്ത്രകാര്യാലയങ്ങളുടെ അഭ്യർത്ഥനമാനിച്ച് അധികൃതർ ഒരുമാസത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു. അതുകൊണ്ട് തന്നെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഇനിയും പൊതുമാപ്പിന്റെ പ്രയോജനം ഉപയേഗപ്പെടുത്താത്തവർക്ക് അവരുടെ താമസകുടിയേറ്റ രേഖകൾ നിയമവിധേയമായി ശരിയാക്കി രാജ്യം വിടാനും അവർക്ക് യു.എ.ഇയിലേക്ക് തന്നെ തിരിച്ചത്താനുമുള്ള അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പദ്ധതിക്ക് ദുബൈ കെ.എം.സി.സി. മുന്നോട്ടു വന്നതെന്ന് പി.കെ അൻവർ നഹ പറഞ്ഞു.

എന്നാൽ നിയമ ലംഘകർക്ക് പിഴയോ മറ്റു ശിക്ഷാ നടപടികളോ കൂടാതെതന്നെ മറ്റൊരു വിസയിലേക്ക് മാറുവാനുള്ള അവസരവും പുതിയ ജോലി അന്വേഷിക്കുന്നതിന് ആറുമാസത്തെ വിസയും ഈ കാലയളവിൽ അധികൃതർ നൽകുന്നുണ്ട്. ഇന്ത്യൻ സമൂഹത്തിലേക്കും മറ്റ് ഇതര രാജ്യക്കാരിലേക്കും യു.എ.ഇ. പൊതുമാപ്പ് പ്രചാരണ സന്ദേശങ്ങൾ എത്തിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച വിദേശിയരുടെ ഏക ഔദ്യോഗിക സംഘടന ദുബൈ കെ.എം.സി.സിയായിരുന്നു.

ദുബൈ എമിഗ്രേഷൻ വിഭാഗവുമായി ചേർന്ന് പൊതുമാപ്പിന്റെ സന്ദേശങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും സമൂഹിക മാധ്യമങ്ങൾ വഴിയും എത്തിക്കുന്നതിന് വേണ്ടി ഈ കാലയളവിൽ സജീവമായി രംഗത്തുണ്ടായിരുന്നു. മാത്രവുമല്ല, പൊതുമാപ്പ് ഉപയേഗപ്പെടുത്തുന്നവർക്ക് വേണ്ടി ആദ്യമായി ഹെൽപ്പ് ഡെസ്‌ക്ക് തുടങ്ങുന്നതിനും ദുബൈ കെ.എം.സി.സി. മുന്നോട്ടു വന്നിരുന്നു. അതിന്റെ പ്രയോജനം ഉപയേഗപ്പെടുത്തി നിരവധി പേരാണ് തങ്ങളുടെ താമസകുടിയേറ്റ രേഖകൾ ശരിയാക്കിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP