Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പഴേചെങ്ങായിമാർ കൂട്ടായ്മാ; സ്നേഹ സംഗമം സംഘടിപ്പിച്ചു

പഴേചെങ്ങായിമാർ കൂട്ടായ്മാ; സ്നേഹ സംഗമം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ഷാർജ : മലപ്പുറം ചമ്രവട്ടം പുതുപ്പള്ളിയിലെ പഴേചെങ്ങായിമാർ കൂട്ടായ്മാ സ്നേഹ സംഗമം സംഘടിപ്പിച്ചു.സ്‌കൂൾ|കോളേജ് തലങ്ങളിൽ ഒന്നിച്ച് വിദ്യാഭ്യാസം നുണഞ്ഞ ചമ്രവട്ടം പുതുപ്പള്ളിയിലെ ഒരുകൂട്ടം യുവചേതനകളുടെ കൂട്ടായ്മ യാണ് പഴേചെങ്ങായിമാർ കൂട്ടായ്മ. സമൂഹ നന്മയിലൂന്നിയ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഈ കൂട്ടായ്മ നാടിന്റെ നന്മയിലൂന്നി നടത്തി പോരുന്നു.

കൂട്ടായ്മാ അംഗം കുണ്ടനി മുനീറിന്റെ ഷാർജ ദെയ്ദിലെ വസതിയിലാണ് പ്രവാസ ലോകത്തെ ഈ ചെങ്ങായികൂട്ടം സ്നേഹ സംഗമം ഒരുക്കിയത്.ഒരു ദിവസം മുഴുവനായും എല്ലാവരും ഒന്നിച്ച് ഷാർജ ദെയ്ദിൽ തങ്ങി കഥകൾ പറഞ്ഞും ബാല്യകാല ഗൃഹാതുരത്വ ഓർമ്മകൾ അയവിറക്കിയും ഭക്ഷണം ഒന്നിച്ചൊരുക്കി പാകം ചെയ്ത് കഴിച്ചും കുടുംബ വിശേഷങ്ങൾ പങ്ക് വെച്ചുമാണ് നാടിന്റെ നന്മയിൽ എന്നും ഭാഗവത്താകുന്ന ചമ്രവട്ടം പുതുപ്പള്ളിയിലെ ഈ പഴേചെങ്ങായിമാർ സ്നേഹ സംഗമത്തിന് മാറ്റ് കൂട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP