Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സപ്ത സ്വരരാഗ ലയ' യു. എ. ഇ. ചാപ്റ്ററിന്റെ'ലയ ഇമോഷൻസ്' മ്യൂസിക് ബാൻഡിനു തുടക്കമായി

'സപ്ത സ്വരരാഗ ലയ' യു. എ. ഇ. ചാപ്റ്ററിന്റെ'ലയ ഇമോഷൻസ്' മ്യൂസിക് ബാൻഡിനു തുടക്കമായി

ദുബായ് : സംഗീത പ്രേമികളുടെ ആഗോള സൗഹൃദ കൂട്ടായ്മ 'സപ്ത സ്വര രാഗ ലയ' യു. എ. ഇ. ചാപ്റ്റ റിന്റെ നേതൃത്വ ത്തിൽ രൂപ വൽക്കരിച്ച 'ലയ ഇമോ ഷൻസ്' മ്യൂസിക് ബാൻഡിന്റെ ഉദ്ഘാടനം വിപുല മായ പരിപാടി കളോടെ ദുബായ് കറാമ സെന്ററിൽ നടന്നു. ചടങ്ങിൽ മുഖ്യാതിഥികൾ ആയി എത്തിയ കലാ രംഗത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരും 'സപ്ത സ്വര രാഗ ലയ' കോഡിനേറ്റർമാരും ചേർന്ന് ദീപം തെളി യിച്ച തോടെ ലയ ഇമോഷൻസ് ബാൻഡിനു തുടക്കമായി.

ഗ്രൂപ്പ് അംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ 'സപ്ത വർണ്ണ ങ്ങളാൽ യു. എ. ഇ.' എന്ന ആദ്യ സംഗീത ആൽബ ത്തിന്റെ അവതരണവും റിലീസും നടന്നു. പിന്നീട് 'ലയ ഇമോഷൻസ്' ബാൻഡ് ഒരുക്കിയ സംഗീത നിശ അരങ്ങേറി. ഗാന രചയിതാവും സംഗീത സംവിധായ കനുമായ സുബൈർ തളിപ്പറമ്പ്, അഭിനേതാവ് സെബി ജോർജ്ജ്, ഗായികയും ടെലി വിഷൻ അവതാരകയു മായ സാനി പ്രദീപ്, മാധ്യമ പ്രവർത്തകൻ പി. എം. അബ്ദുൽ റഹിമാൻ എന്നിവർ മുഖ്യ അതിഥി കൾ ആയിരുന്നു.

രശ്മി സുഷിൽ രചനയും ചാൾസ് സൈമൺ സംഗീതവും നിർവ്വഹിച്ച 'സപ്ത വർണ്ണങ്ങളാൽ യു. എ. ഇ.' എന്ന ഗാനം ബാൻഡിലെ കുഞ്ഞു ഗായിക മൂന്നു വയസ്സു കാരി അനീനാ അനൂപ് അടക്കം ബാൻഡ് അംഗങ്ങൾ എല്ലാവരും ചേർന്ന് അവതരിപ്പിച്ചു. സ്റ്റാൻലി, ജയൻ എന്നിവർ ഓർക്കസ്ട്രക്കു നേതൃത്വം നൽകി. ബിജോ എരുമേലി, അബ്ദുൽ സമദ്, പ്രശാന്ത് നായർ, അഭയ്, ബിജോയ് കേശവൻ, രജീഷ് മണി, രാജേഷ് റാബി, സിനാജ്, ചാൾസ് സൈമൺ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP