Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റോളാമാൾ പ്രമീയർ ലീഗ് 2019 ഷാർജയിൽ; 16 ന് വിസിലുയരും

റോളാമാൾ പ്രമീയർ ലീഗ് 2019 ഷാർജയിൽ; 16 ന് വിസിലുയരും

സ്വന്തം ലേഖകൻ

ഷാർജ : യുഎഇ യുടെ സാംസ്‌കാരിക തലസ്ഥാനമായ ഷാർജയുടെ വലിയ വ്യാപാര കേന്ദ്രങ്ങളിലൊന്നായ റോളാമാളിലെ വ്യാപാരികൾ ആതിഥേയമരുളി തങ്ങൾക്കിടയിലെ കായിക പ്രതിഭകളെ അണിനിരത്തി അരങ്ങേറുന്ന ഫുട്‌ബോൾ മാമാങ്കമായ മൂന്നാമത് റോളാ പ്രീമിയർ ലീഗ് 2019 ചാമ്പ്യൻഷിപ്പിന് ഒക്ടോബർ പതിനാറിന് വിസിലുയരും.

പൊലീസ് ടൈഗേർസ്,ബ്ലാക്ക് ആൻഡ് വൈറ്റ് ഷൂട്ടേർസ്,സ്ലൂബ് സ്‌ട്രൈക്കേർസ്,പെട്രോൾ ഫൈറ്റേർസ്, ഡി ക്ലബ്,എഫി സാർക്ക തുടങ്ങിയ ആറോളം ടീമുകൾമാറ്റുരയ്ക്കാനെത്തുന്ന പോരാട്ടം ഒക്ടോബർ പതിനാറിന്റെ സായംസന്ധ്യയിൽ അജ്മാൻ ഹമാദിയാ ഫുട്ബോൾ സ്റ്റേഡിയത്തിൽ അരേങ്ങേറും.

ആറ് ടീമുകളിലായി നാൽപത്തിരണ്ടോളം ഫുട്ബോൾ പ്രതിഭകൾ മൈതാനത്ത് നിറഞ്ഞാടം.നാസർ ഡൂ,ഇബ്രാഹിം അംഗഡിമുഗർ,സമീർ റഫീഖാസ് റെസ്റ്റോറന്റ്, മശൂദ് എഎസ്എം ഗ്രൂപ്പ്, സുബൈർ അൽമാസ്,ഹാഷിം മൂസാ,ഫൈസൽ കുണിയ ഒപ്റ്റിക്കൽസ് തുടങ്ങിയ പ്രവാസ ലോകത്തെ ബിസിനസ് സംരഭകർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ വേദിയിൽ വിശിഷ്ടാതിഥികളായി സംബന്ധിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP