Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാർജ പുസ്തകോത്സവത്തിൽ മർകസിന്റെ അക്ഷരോപഹാരം: പവലിയൻ ഉദ്ഘാടനം ചെയ്തു

ഷാർജ പുസ്തകോത്സവത്തിൽ മർകസിന്റെ അക്ഷരോപഹാരം: പവലിയൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

റബ് ലോകത്തെ പുസ്തക വസന്തമായി അറിയപ്പെടുന്ന ഷാർജ പുസ്തകോത്സവത്തിൽ ആരംഭിച്ച മർകസ് പവലിയൻ ശ്രദ്ധേയമാകുന്നു. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അറബി, ഉറുദു, മലയാളം ഭാഷകളിൽ എഴുതിയ അൻപതോളം പുസ്തകങ്ങൾ, മർകസുമായി ബന്ധപ്പെട്ടു പുറത്തിറങ്ങിയ പഠനങ്ങൾ തുടങ്ങിയവ ഇവിടെ ലഭ്യമാണ്. മർകസ് പ്രസാധനാലയം പുറത്തിറക്കിയ വിവിധ പുസ്തകങ്ങൾ, ഡോക്യൂമെന്ററികൾ, മർകസ് സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന വിവിധ ഭാഷകളിൽ പുറത്തിറക്കിയ കൈപുസ്തകങ്ങൾ എന്നിവയും പുസ്തകമേളയിലുണ്ട്. രാജ്യത്തെ പ്രധാന വിജ്ഞാന-സാംസ്‌കാരിക നഗരിയായി ഉയർന്നുവരുന്ന മർകസ് നോളജ് സിറ്റിയുടെ വിവിധ സംരംഭങ്ങളെകുറിച്ചുള്ള പ്രദർശനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹാൾ നമ്പർ 7 -ൽ ZB-7 ആണ് മർകസ് പവലിയൻ.

1978-ഇൽ ആരംഭിച്ച മർകസിന് കീഴിൽ വിജ്ഞാനം, സംസ്‌കാരം, സാമൂഹികം തുടങ്ങിയ മേഖലകളിൽ നൂറിലധികം പുസ്തകങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്. പുസ്തകോത്സവത്തിൽ ലഭ്യമാക്കുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ അറബ് പുസ്തകങ്ങൾ പലതും വിദേശ പ്രസാധനാലയങ്ങൾ പ്രസിദ്ധീകരിച്ചവയാണ്. മർകസ് പ്രൊഫസർമാരായ അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ, ഡോ.എ.എ. അബ്ദുൽ ഹകീം സഅദി, അബ്ദുൽ മജീദ് സഖാഫി മുടിക്കോട് തുടങ്ങിയവരുടെ രചനൾ അറബ് പണ്ഡിതന്മാർ വരെ പ്രശംസിച്ചതാണ്. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, നോളജ് സിറ്റി ഡയറക്ടർ ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവരെഴുതിയ മലയാളം പുസ്തകങ്ങളും പവലിയനിൽ ലഭിക്കും. അറബി-മലയാളം ഭാഷകളിൽ കേരളത്തിൽ നിന്ന് പുറത്തിറങ്ങിയ വിവിധ പുസ്തകങ്ങളുടെ പ്രദർശനനഗരിയെന്ന നിലയിൽ മർകസ് പവലിയൻ ശ്രദ്ധേയമാകുന്നു.

ഷാർജ പൊലീസ് മേജർ ജനറൽ സൈഫ് അൽ സാരി അൽ ശംസി പവലിയൻ ഉദ്ഘാടനം ചെയ്തു. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. . 'സാഹിത്യത്തിന് ഏറ്റവും വലിയപ്രാധാന്യം നൽകിയ പാരമ്പര്യമാണ് അറബ് സമൂഹത്തിനുള്ളത്. അക്ഷരത്തോടും അറിവിനോടും ഇസ്ലാമും അറബ് നാഗരികതയും പുലർത്തിയ ആഭിമുഖ്യത്തെ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്നതാണ് ലോകത്തെ പ്രധാനപ്പെട്ടതും ജനകീയവുമായ പുസ്തക മേള സംഘടിപ്പിക്കുന്ന ഷാർജ സുൽത്താന്റെ പ്രവർത്തനം. ജ്ഞാനവും സംസ്‌കാരവും സമ്മേളിക്കുന്ന തരത്തിലാണ് പുസ്തകമേളയിൽ മർകസ് പവലിയൻ ഒരുക്കിയിട്ടുള്ളത്' ഡോ. അസ്ഹരി പറഞ്ഞു.

അറബ് എഴുത്തുകാരും വിദ്യാർത്ഥികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ആദ്യദിനം തന്നെ മർകസ് പവലിയൻ സന്ദർശിച്ചത്. ഓരോ ദിവസത്തെയും സന്ദർശകരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓരോ സ്വർണനാണയം സമ്മാനമായി നൽകുന്നുണ്ട് .പുസ്തക വിതരണ സ്ഥാപനമായ തവ് സീൽ സി ഇ ഒ ജമാൽ സൽമാൻ, എ കെ അബൂബക്കർ മുസ്ലിയാർ കട്ടിപ്പാറ, ശരീഫ് കാരശ്ശേരി, കെ എം അബ്ബാസ്, ഡോ. അബ്ദുനാസർ വാണിയമ്പലം എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP