Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രവാസ ലോകത്തിന്റെ ഹൃദയം കവർന്ന് എൻ എ നെല്ലിക്കുന്ന്

പ്രവാസ ലോകത്തിന്റെ ഹൃദയം കവർന്ന് എൻ എ നെല്ലിക്കുന്ന്

ദുബൈ : ദുബൈ കെ എം സി സി കാസർകോട് മണ്ഡലം കമ്മിറ്റി കാസർകോട് ജില്ലയിലെ കെ എം സി സി പ്രവർത്തകർക്കും നേതാക്കൾക്കും വേണ്ടി സംഘടിപ്പിച്ച ടോക് ട്ടൈം വിത്ത് എം എൽ എ വേറിട്ട അനുഭവമായി. നാടിനെ കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും ചോദ്യങ്ങളായി നിറഞ്ഞു നിന്ന പ്രഭാതത്തിൽ എല്ലാത്തിനും കൃത്യമായി മറുപടി നൽകി സ്വതസിദ്ധമായ ശൈലിയിൽ നേരിട്ട കാസർകോട് എം എൽ എ എൻ എ നെല്ലിക്കുന്ന് പ്രവാസ ലോകത്തിന്റെ ഹൃദയം കവർന്നു. പ്രവർത്തകരിൽ നിന്നും നേതാക്കളിൽ നിന്നും കാസർകോട് മെഡിക്കൽ കോളേജ്, സി എം ഉസ്താദ് കൊലപാതകം, ആബിദ് വധം, ബാവിക്കര റഗുലേറ്റർ, കുടിവെള്ള പദ്ധതി, നാട്ടിലെ ഗതാഗത കുരുക്ക്, പ്രവാസി വോട്ട് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു.

രാഷ്ട്രീയം, വികസനം, വ്യക്തിപരം എന്ന മൂന്നു സെക്ഷനുകളായാണ് പരിപാടി ക്രമീകരിച്ചത്. പ്രവാസി വോട്ട് യാഥാർത്ഥ്യമാക്കുന്നതോടെ കേരള രാഷ്ട്രീയങ്ങളിൽ കെ എം സി സി യുടെ പ്രസക്തി അടയാളപ്പെടുത്തുമെന്നും എം എൽ എ പറഞ്ഞു. പ്രവാസി ഭാരതീയ പുരസ്‌ക്കാരം നേടിയ അഷ്‌റഫ് താമരശ്ശേരിയെ ദുബൈ കെ എം സി സി കാസർകോട് മണ്ഡലം കമ്മിറ്റി ആദരിച്ചു. ആക്ടിങ് പ്രസിഡണ്ട് ഷരീഫ് പൈക്ക അധ്യക്ഷത വഹിച്ചു.

യു എ ഇ കെ എം സി സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി എളേറ്റിൽ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം ഫറഞ്ഞു. ദുബൈ കെ എം സി സി സംസ്ഥാന നേതാക്കളായ ഹസൈനാർ തോട്ടുംഭാഗം, ഹനീഫ് ചെർക്കള, ഹനീഫ് കൽമാട്, ജില്ലാ നേതാക്കളായ ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, മുനീർ ചെർക്കള, ഹനീഫ് ടി ആർ, അഷ്‌റഫ് നീർച്ചാൽ, മണ്ഡലം നേതാക്കളായ ഗഫൂര് ഏറിയാൽ ഖലീൽ പതിക്കുന്നു സലിം ചേരങ്കൈ, ഇ ബി അഹമ്മദ്, നൂറുദ്ദിൻ പിടി, സത്താർ ആലംപാടി, റഹിം ചെങ്കള, അയൂബ് ഉർമ്മി, ഡോ. ഇസ്മായിൽ, മുനീർ ബെന്താട്, പഞ്ചായത്ത് നേതാക്കളായ ഐ പി എം അസീസ് കമാലിയ, സത്താർ നാരമ്പാടി, കരിം മൊഗർ, റഹിം നെക്കരെ, സിദ്ദിഖ് ചൗക്കി, മുനീഫ് ബദിയഡുക്ക, റസാഖ് കന്യാപ്പാടി,ഹസൻ പതിക്കുന്നു സുബൈർ  തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ ഫൈസൽ പട്ടേൽ നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP