Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

48-ാമത് ദേശീയ ദിനത്തിന്റെ നിറവിൽ യുഎഇ; ആകാശചാട്ടത്തിനിടെ ഏറ്റവും വലിയ പതാക പാറിപ്പിച്ച് റെക്കോർഡ് കരസ്ഥമാക്കി രാജ്യം; പ്രവാസികളും ആഘോഷത്തിമിർപ്പിൽ

48-ാമത് ദേശീയ ദിനത്തിന്റെ നിറവിൽ യുഎഇ; ആകാശചാട്ടത്തിനിടെ ഏറ്റവും വലിയ പതാക പാറിപ്പിച്ച് റെക്കോർഡ് കരസ്ഥമാക്കി രാജ്യം; പ്രവാസികളും ആഘോഷത്തിമിർപ്പിൽ

സ്വന്തം ലേഖകൻ

ദുബൈ:48-ാമത് ദേശീയ ദിനത്തിന്റെ നിറവിലാണ് യുഎഇ. രാജ്യം 48-ാമത് ദേശീയദിനം ആഘോഷിക്കുമ്പോൾ സ്വദേശികളും പ്രവാസികളുമെല്ലാം അതിൽ ഒരേ മനസ്സോടെ അണിനിരക്കും രാജ്യമെമ്പാടുമായി വിവിധ കലാപരിപാടികളാണ് രണ്ട് ദിവസങ്ങളായി അരങ്ങേറുന്നത്.

മാത്രമല്ല ഈ ദേശീയദിനത്തിൽ ആകാശചാട്ടത്തിനിടെ ഏറ്റവും വലിയ പതാക പാറിച്ച് രാജ്യം വീണ്ടും ലോക റെക്കോർഡ് കുറിച്ചിരിക്കുകയാണ്. യുഎഇ ദേശീയപതാകയുമാടി ദുബൈ പാം ജുമൈറക്ക് മുകളിൽ നിന്നാണ് സ്‌കൈ ഡൈവർമാരുടെ സംഘം വിമാനത്തിൽ നിന്ന് താഴേക്ക് ചാടികയായിരുന്നു.

ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്. രാജ്യത്തിന് മറ്റൊരു അഭിമാന നിമിഷമെന്ന് അദ്ദേഹം ദൃശ്യത്തോടൊപ്പം കുറിച്ചു. 144.28 ചതുരശ്ര മീറ്റർ വലിപ്പമുള്ള പതാകയാണ് ആകാശചാട്ടക്കാർ ആകാശത്ത് പാറിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP