Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗജന്യമായി ഗൾഫിലേക്ക് മരുന്ന് എത്തിക്കാൻ ടി എൻ പ്രതാപൻ എംപി

സ്വന്തം ലേഖകൻ

പ്രവാസികൾക്ക് വേണ്ടി ടി എൻ പ്രതാപൻ എം പി വിഭാവനം ചെയ്ത വിദേശത്തേയ്ക്ക് സൗജന്യമായി മരുന്ന് എത്തിക്കുന്ന *അതിജീവനം* പദ്ധതിക്ക് തുടക്കം കുറിച്ചു. ഇൻകാസ് ഫുജൈറയിൽ നിന്നുള്ള ഗ്ലോബൽ കമ്മിറ്റി അംഗം ഷാജി കസ്മി ആദ്യ മരുന്ന് പാർസൽ എംപിയെ ഏൽപ്പിച്ചു. സർക്കാർ ഉണ്ടാക്കിയ ധർണ പോലും വലിയ പണച്ചിലവുള്ളതായിരുന്നു. ആദ്യമായാണ് സൗജന്യമായി മരുന്ന് എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കുന്നത്. എംപി യൂദായ് തൃശ്ശൂരിലുള്ള ഓഫിസ് ഇത് എത്തിച്ചാൽ ആവശ്യമുള്ളവർക്ക് യുഎഇയിൽ എവിടെയും മരുന്നുകൾ എത്തിച്ചു നൽകും.

ടിഎൻ പ്രതാപൻ എംപിയുടെ തീരുമാനത്തെ ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെസി അബൂബക്കർ അഭിനന്ദിച്ചു. നടപടി മറ്റുള്ളവർക്കു മാതൃകയാണെന്ന് അദ്ദേഹം പറഞു.

ആവശ്യമായ രേഖകൾ.

1- മരുന്നും, മരുന്നിന്റെ പ്രിസ്‌ക്രിപഷനും (ഒറിജിനൽ & കോപ്പി)

2- ജിഎസ്റ്റി ബിൽ (ഒറിജിനൽ & കോപ്പി)

3- അയക്കുന്ന ആളുടെ ആധാർ കാർഡ് കോപ്പി സെൽഫ് അറ്റസ്റ്റഡ്.

4- മരുന്ന് എത്തിക്കേണ്ട വിലാസവും, വാട്ട്‌സാപ്പ് & കോണ്ടാക്ട് നമ്പർ.

മുകളിൽ പറഞ്ഞ രേഖകളും, മരുന്നും സഹിതം തൃശ്ശൂരിലെ MP ഓഫീസിൽ നേരിട്ടോ, ഉത്തരവാദിത്ത പെട്ട പ്രതിനിധികൾ മുഖേനയോ എത്തിച്ചാൽ എംപി ഓഫീസിൽ നിന്നും ഫ്രീ ആയി ഡെലിവറി ചെയ്യുന്നതാണ്. ഇപ്പോൾ യുഎഇയിലേക്ക് മാത്രമാണ് ഈ സേവനം തുടക്കം കുറിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP