Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നിശാ ഗന്ധി' ആൽബം പ്രകാശനവും സംഗീത നിശയും ഇന്ന് മുസ്സഫയിൽ

'നിശാ ഗന്ധി' ആൽബം പ്രകാശനവും സംഗീത നിശയും ഇന്ന് മുസ്സഫയിൽ

അബുദാബി : പ്രശസ്ത കവിയും ഗാന രചയിതാവുമായ രാപ്പാൾ സുകുമാരൻ നായർ രചനയും അദ്ദേഹത്തിന്റെ മകനും ഗായകനും സംഗീത സംവിധായ കനുമായ എം. ഹരി കൃഷ്ണ സംഗീത സംവിധാനവും നിർവ്വഹിച്ച 'നിശാ ഗന്ധി' എന്ന സംഗീത ആൽബ ത്തി ന്റെ പ്രകാശനവും സംഗീത നിശയും ഒക്ടോബർ 13 വെള്ളി യാഴ്ച രാത്രി 7. 30ന് മുസ്സഫയിലെ മലയാളീ സമാജം ഓഡിറ്റോറിയത്തിൽ നടക്കും എന്ന് സംഘാട കർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

പ്രശസ്ത ഗായകരായ പി. ജയ ചന്ദ്രൻ, വിദ്യാ ധരൻ, ലതിക, സുദീപ്, റീന മുരളി, ഇന്ദു ലേഖ വാര്യർ തുടങ്ങി യവർ ആലപിച്ച 11 ലളിത ഗാന ങ്ങൾ അടങ്ങിയ 'നിശാ ഗന്ധി' എന്ന ആൽബ ത്തിന്റെ സി. ഡി. യുടെ പ്രകാശന കർമ്മം സംഗീത സംവിധായകൻ വിദ്യാ ധരൻ മാസ്റ്റർ നിർവ്വഹിക്കും. നിശാ ഗന്ധി യുടെ ഭാഗ മായി നടക്കുന്ന ഗുരു വന്ദനം ചടങ്ങിൽ വിദ്യാധരൻ മാസ്റ്റർ, ലതിക എന്നിവരെ ആദരിക്കും. അഭിനേതാവും കാരിക്കേച്ചർ കലാ കാരനു മായ ജയ രാജ് വാര്യർ അവതാരക നായി രിക്കും.

തുടർന്ന് നടക്കുന്ന 'നിശാഗന്ധി' സംഗീത നിശ യിൽ മലയാള സിനിമ യിൽ പാട്ടിന്റെ പൂക്കാലം തീർത്ത രവീന്ദ്രൻ, ജോൺസൺ, കൊടകര മാധ വൻ എന്നീ പ്രതിഭ കളുടെ ഹിറ്റ് ഗാനങ്ങൾ പിന്നണി ഗായക രായ ലതിക, കബീർ തളിക്കുളം (വെള്ളരി പ്രാവിന്റെ ചങ്ങതി ഫെയിം), നൈസി, ഹരി കൃഷണ, ഷാജു മംഗലൻ, ശ്രുതി നാഥ് തുടങ്ങിയവർ ആലപിക്കും.

പരിപാടികളെകുറിച്ച് വിശദീകരിക്കുവാനായി അബുദാബിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വിദ്യാധരൻ മാസ്റ്റർ, ജയ രാജ് വാര്യർ, ലതിക, രാപ്പാൾ സുകുമാരൻ നായർ, എം. ഹരികൃഷ്ണ എന്നിവർ സംബ ന്ധിച്ചു.

സംഗീത പ്രേമികൾ ഏറെ ഇഷ്ടപ്പെടുന്ന ലളിത സുന്ദര ഗാന ങ്ങളാണ് സംഗീത നിശയിൽ അവതരിപ്പിക്കുക എന്നും വിദ്യാധരൻ മാസ്റ്റർ അറിയിച്ചു. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP