Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യു.എ.ഇയിലെ നാട്ടികക്കരായ പ്രവാസികളുടെ കൂട്ടായ്മയായ 'നെക്‌സാസ് 'ഈദ് ഓണം ആഘോഷിച്ചു

യു.എ.ഇയിലെ നാട്ടികക്കരായ പ്രവാസികളുടെ കൂട്ടായ്മയായ 'നെക്‌സാസ് 'ഈദ് ഓണം ആഘോഷിച്ചു

സ്വന്തം ലേഖകൻ

നെക്‌സാസ് ഈദ് ഓണം ആഘോഷിച്ചു. യു.എ.ഇയിലെ നാട്ടികക്കരായ പ്രവാസികളുടെ കൂട്ടായ്മയായ 'നെക്‌സാസ് ' വിവിധയിനം കലാപരിപാടികളോടെ ഈദും,ഓണവും ആഘോഷിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പൂക്കളമഝരത്തോടെ ആരംഭിച്ച ആഘോഷപരിപാടികളിൽ പായസമത്സരം, വടംവലി,ഓണസദൃ,ചെണ്ടമേളം,അറബനമുട്ട് തുടർന്ന് വാദൃമേളങ്ങളോടെ മാവേലിയെയും മറ്റു അതിഥികളേയും ഘോഷയാത്രയായി വേദിയിലേക്കാനയച്ചു.

തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ പി. ജോൺസൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജാദ് നാട്ടിക അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരവും റേഡിയോ അവതാരകയുമായ സ്‌നേഹ ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായിരിന്നു .യോഗത്തിൽ 40 വർഷം പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന കെ.എ അഷ്‌റഫിനെ മെമെന്റൊ നൽകി ആദരിച്ചു.

പായസമത്സരത്തിൽ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഷെറിനാസിദ്ധീഖ്,ഹസീബാ ബാഷിക് ,ഗിനി മനോജ്കുമാർ എന്നിവക്ക് ഉപഹാരങ്ങൾ നൽകി. സുപ്രസിദ്ധ നാടന് പാട്ട് ഗായിക പ്രസീദ ചാലക്കുടി നയിച്ച നാടന് പാട്ടും നാടന് കലാപരിപാടികളും കേരളത്തനിമ വിളിച്ചോതുന്നതായിരുന്നു ഉംഅൽകുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സി.എം ബഷീർ സഫോക്ക് മാനേജിങ് ഡയറക്ടർ എം.എ.ഹാരിഫ് നെക്‌സാസ് രക്ഷാധികാരി മോഹനൻലാൽ,വനിത വിഭ സെക്രട്ടറി റാണിമനോഹർലാൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി പി. പി രാജു സ്വാഗതവും, ട്രഷറർ സൈനുദ്ദീൻ പി. എം നന്ദിയും അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP