Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓർമകളിലെ ഉബൈദ്; ഓൺലൈൻ അനുസ്മരണം അവിസ്മരണീയം; ലൈക്ക് അടിച്ച് അക്ഷര കൈരളിയും,പ്രവാസ സമൂഹവും

ഓർമകളിലെ ഉബൈദ്; ഓൺലൈൻ അനുസ്മരണം അവിസ്മരണീയം; ലൈക്ക് അടിച്ച് അക്ഷര കൈരളിയും,പ്രവാസ സമൂഹവും

ദുബായ് കെ എംസി സി കാസറകോട് മണ്ഡലം കമ്മിറ്റി സോഷ്യൽ മീഡിയകളിലെ ഏറെ പ്രചാരമുള്ള വാട്‌സ് ആപ്പ് എന്ന നവമാദ്ധ്യമത്തിലൂടെ സംഘടിപ്പിച്ച ''ഓർമകളിലെ ഉബൈദ് '' എന്ന ഓൺലൈൻ സ്മൃതി സംഗമം പ്രതിഭകളുടെ പങ്കാളിത്തവും സംഘാടകമികവുകൊണ്ടും അവിസ്മരണീയ മണിക്കൂറുകൾ തീർത്തു. രാവേറെ വൈകി തിരശ്ശീല താഴ്‌ത്തിയ സംഗമത്തിന് മലയാള മണ്ണിന്റെ മക്കൾ ലോകത്തിന്റ മിക്ക കോണുകളിൽ നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹമൊഴുക്ക് ഇപ്പോഴും തുടരുകയാണ്...!!

മാപ്പിളപ്പാട്ട് ഉൾപ്പെടുത്താത്ത മലയാള സാഹിത്യം അപൂർണമാണെന്ന് സാഹിത്യലോകത്തെ കൊണ്ടും തിരുത്തിയെഴുതിപ്പിക്കുകയും അന്ധകാരത്തിൻജീർണ്ണതയുടെ കരിംബടങ്ങൾക്കുള്ളിൽ ആലസ്യത്തിലാണ്ഡ സമൂഹത്തിന് അക്ഷരവെളിച്ചം നൽകി കൈപിടിച്ചുയർത്തുകയും മതസാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ കൈയൊപ്പ് ചാർത്തി നാൽപ്പത്തി മൂന്ന് വർഷങ്ങൾക്ക് മുംപ് കാലയവനികൾക്കുള്ളിൽ മൺമറഞ്ഞുപോവുകയും ചെയ്ത മർഹും ഉബൈദ് മാഷിനെ കുറിച്ച് പുതിയ തലമുറകളിലേക്ക് അറിവു പകരാൻ സാധിച്ച നാലു മണിക്കൂറുകളാണ്. ''ഉബൈദ് സ്മൃതി നൈറ്റ് ''എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ കഴിഞ്ഞ രാത്രി അരങ്ങേറിയത്...!!

ലോകം ഗാഡനിദ്രയിലാണ്ട പാതിരാവിന്റെ മണിക്കൂറുകൾ പ്രവാസമണ്ണും അക്ഷരകൈരളിയും ഓൺലൈനിൽ ഇമയടക്കാതെ ആ മഹത് വ്യക്തിത്വം അടുത്തറിയുകയായിരുന്നുഖിറാഅത്തോട് കൂടി തുടങ്ങിയ സംഗമ നൈറ്റ് സ്വാഗതഭാഷണത്തിനും അധ്യക്ഷ പ്രസംഗത്തിനും ജനകീയനായ ജില്ലാ കളക്ടർ ശ്രീ മുഹമ്മദ് സഗീർ സർ ഔപചാരികത കുറിക്കുകയും ചെയ്തതിനു ശേഷം മൂന്ന് ക്‌ളിപ്പുകളിലായ് ഷെയർ ചെയ്ത ഡോക്യുമെന്ററി പ്രദർശനം ഉബൈദ് മാഷിെന്റ ജീവിതം വരച്ചുകാട്ടുന്നതായിരുന്നു....

പരിപാടിയിൽ മാഷിനെ അനുസ്മരിച്ച വിവിധ മാദ്ധ്യമ പ്രതിനിധികൾ, സാംസ്‌കാരിക നായകർ,മതനേതാക്കൾ,രാഷ്ട്രീയ നേതാക്കൾ ,വിദ്യാഭ്യാസ വിവക്ഷകർ ,എല്ലാവർക്കും ഉബൈദ് മാഷിനെ കുറിച്ചു പറയാനേറെ ഉണ്ടായിരുന്നു .സമയപരിമിതിമൂലം ലരും വാക്കുകൾ ചുരുക്കുകയായിരുന്നു.ഇതിലൂടെ ഉബൈദ് മാഷിനെ വായനകളിലൂടെ അറിഞ്ഞവരും അറിയാത്തവരുമായ പുതുതലമുറക്ക് ആ മനൂഷ്യയെ മനസ്സിലേക്ക് കുടിയിരുത്താനായ് എന്നതാണ് വിവിധ കോണുകളിൽ നിന്നുള്ള പ്രതികരണങ്ങൾ...

പുതിയ തലമുറകളിലേക്ക് അറിയിക്കാൻ എളുപ്പം അവരേറെ ഇഷ്ടപ്പെടുന്ന സമൂഹ മാദ്ധ്യമമായ വാട്‌സ് ആപ്പാണ് .നവമാദ്ധ്യമങ്ങൾ പുതുതലമുറകളിൽ ചെലുത്തുന്ന സ്വാധീനവും അതിെന്റ ഗുണദോഷവശങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുംബോഴും ഇത്തരം സംവിധാനങ്ങളെ എങ്ങിനെ ക്രിയാത്മകമായ് പ്രയോചനപ്പെടുത്താമെന്ന് തെളിയിക്കുന്ന ദുബായ് കെ എംസി സി മണ്ഡലം കമ്മിറ്റി,ഇതിനകംതന്നെ ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങളും രാഷ്ട്രീയ ഇടപെടലുകളും നടത്തി പൊതുസമൂഹത്തിെന്റ പ്രശംസകളേറെ നേടിയിട്ടുണ്ട്...!

ലോകത്തിന്റെ വിവിധ കൊണുകളിൽ നിന്നും ജനപ്രതിനിധികളും സാംസ്‌കാരിക മാദ്ധ്യമ, രാഷ്ട്രീയ നേതാക്കളും നായകരും അടക്കം അൻപത് പേരാണ് മർഹും ഉബൈദ് മാഷിനെ ഇതിലൂടെ അനുസ്മരിച്ചത്..അനുസ്മരണ പ്രഭാഷണങ്ങൾ പ്രസ്തുത ആളുകളുടെ ഫോട്ടൊ പതിച്ച വീഡിയോ ക്‌ളിപ്പുകളാക്കി ഷെയർ ചെയ്യുകവഴി ശ്രോദ്ദാക്കൾക്ക് ശ്രവ്യവും ദൃഷ്യവും നൽകാനായ്.


കവികളും സാംസ്‌കാരിക നായകരും ജീവിച്ചിരുക്കുബോൾ ഏറെ കൊട്ടിഘോഷിക്കുകയും മറഞ്ഞുകഴിഞ്ഞാൽ വിസ്മൃതിയിലാവുകയും ചെയ്യുന്നിടത്താണ് മൺമറഞ്ഞു 43 വർഷം പിന്നിടുംബോഴും ഉബൈദ് മാഷിനെ ഓർത്തെടുക്കാനും ആ വെളിച്ചം തലമുറകളിലേക്ക് പകരാനും കെ എംസി സി മുന്നിട്ടിറങ്ങിയത്..

ഭാരതീയവും കേരളീയവും ഇസ്ലാമികവുമായ രചനകൾ കൊണ്ട് മലയാള ഭാഷയെയും ഇസ്ലാമിക സാഹിത്യത്തെയും ധന്യമാക്കിയ കവിയും സമൂഹപരിഷ്‌കർത്താവുമാണ് മഹാകവി ടി ഉബൈദ്.വിദ്യാഭ്യാസരംഗത്ത് പിന്നാക്കം നിന്നിരുന്ന സമൂഹത്തെ ഉയർത്തിക്കൊണ്ടു വരിക എന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തു

ജീവിതം മുഴുക്കെ സമുദായ നവീകരണ ചിന്തകൾ നെഞ്ചേറ്റിയ പ്രതിഭാവിസ്മയമായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്ലിം നവോത്ഥാന ചരിത്രത്തില് വേണ്ടവിധം ടി ഉബൈദ് പരിഗണിക്കപ്പെടാതെ പോയി. അസാധാരണമായ കാവ്യതൃഷ്ണയും ഉല്ക്കടമായ മതബോധവും ഒത്തിണങ്ങിയ അത്യപൂർവ്വം വ്യക്തികളിലൊരാളായിരുന്നു ടി ഉബൈദ്.എന്നും വിടപറഞ് 43 വര്ഷം കഴിഞ്ഞിട്ടും ഇന്നും ജനഹൃദ്യങ്ങിൽ ജീവിക്കുന്നത് അദ്ദേഹം ഒരു സമൂഹത്തെ ദീർഗ വീക്ഷണത്തോടെ കണ്ടതിെന്റ ഫലമാണെന്നും ഇത്രയും കാര്യങ്ങളിൽ ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി നടത്തുന്ന പ്രവര്ത്തനം തുല്യത ഇല്ലാത്തതാണെന്നും അനുസ്മരണം നടത്തിയ നേതാക്കൾ വിലയിരുത്തി.

കഴിഞ്ഞ വർഷവും ഇതേരീതിയിൽ ഓൺലൈൻ അനുസ്മരണം സംഘടിപ്പിച്ച് ഇത്തരം മാദ്ധ്യമങ്ങളെ പ്രയോചനപ്പെടുത്താനുള്ള ഒരു സന്ദശം സമൂഹങ്ങൾക്ക് നൽകുകയും ഒരുപാട് സംഘടനകളും കൂട്ടായ്മകളും അനുകരണമേറ്റെടുക്കുകയും ചെയ്തിറ്റുണ്ട്.

ചാരിറ്റി പ്രവർത്തനങ്ങളോടൊപ്പം ഇത്തരം സാമൂഹിക ഇടപെടൽ നടത്തുന്ന വ്യത്യസ്തവും നൂതനവുമായ പരിപാടികളാവിഷ്‌ക്കരിക്കുന്ന ദുബായ് കെ എംസി സി കാസറകോട് മണ്ഡലം കമ്മിറ്റി, ഒത്തൊരുമയും കെട്ടുറപ്പുമുള്ള കൂട്ടായ്മയാണ്.മണ്ഡലം പ്രസിഡന്റ് സലാം കന്യാപാടി അധ്യക്ഷത വഹിച്ച ഓൺലൈൻ സംഘമത്തിന് മണ്ഡലം ജനഃസെക്രട്ടറി നൂറുദ്ദീൻ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു

കാസറകോട് ജില്ലയുടെ ജനകീയനായ കളക്ടർ മുഹമ്മദ് സഗീർ ഉദ്ഘാടനം ചെയ്തു.തുടർന്ന് ഡോക്യുമെന്ററി പ്രദർശനവും അനുസ്മരണ വോയ്‌സുകളും ഷെയർ ചെയ്തു.

ജനാബ് ചെർക്കളം അബ്ദുല്ല ( ജില്ലാ മുസ്‌ളിം ലീഗ് അധ്യക്ഷൻ)
സി ടി അഹ്മദലി ( മുൻ മന്ത്രി) എംസി ഖമറുദ്ദീൻ ( ജില്ലാ മുസ്‌ളിം ലീഗ് ജനഃസെക്രട്ടറി )
S T അബ്ദുൽ റഹ്മാൻ ( ജില്ലാ മുസ്‌ളിം ലീഗ് ട്രഷറർ )
N A നെല്ലിക്കുന്ന് ( MLA)
P B അബ്ദുറസാഖ് (MLA)
യ്ഹ്യ തളങ്കര ( യു എ ഇ കെ എംസി സി)
നിസാർ തളങ്കര ( യു എ ഇ കെ എംസി സി )
ഇബ്രാഹിം മുറിച്ചാണ്ടി ( ദുബായ് കെ എംസി സി )
റഹ്മാൻ തായലങ്ങാടി (പത്രാധിപർ )
SAM ബഷീർ ( ഖത്തർ കെ എംസി സി )
പി പി ശശീന്ദ്രൻ (മാതൃഭൂമി )
എംസി എ നാസർ (മീഡിയ വൺ )
രമേശ് പയ്യന്നൂർ ( ഏഷ്യാനെറ്റ് )
ലിയോ രാധാകൃഷ്ണൻ (റേഡിയോ മീ)
ടി എ ഷാഫി ( ജേർണലിസ്റ്റ് )
സാദിഖ് കാവിൽ ( മനോരമ )
ജാഫർ ( മീ ചന്ദ്രിക )
പി എസ് ഹമീദ് (മാപ്പിള കവി )
മുജീബ് ( ഉത്തരദേശം )
ഷാഫി എ നെല്ലിക്കുന്ന് ( എഴുത്തുകാരൻ )
കല്ലട്ര മാഹിൻ ഹാജി (ബിസിനസ് പ്രമുഖൻ )
മൊയ്തീൻ കൊല്ലംപാടി ( മുസ്‌ളിം യൂത്ത് ലീഗ് )
മുഹമ്മദ് കുഞ്ഞി മാസ്റ്റർ ( മുസ്‌ളിം ലീഗ് )
ഹസൈനാർ തോട്ടുംഭാഗം ( ദുബായ് കെ എംസി സി )
ഹനീഫ ചെർക്കള ( ദുബായ് കെ എംസി സി )
ഹനീഫ കൽമട്ട (ദുബായ് കെ എംസി സി )
എരിയാൽ മുഹമ്മദ് കുഞ്ഞി ( ദുബായ് കെ എംസി സി )
അൻവർ ചേരംങ്കൈ ( ജിദ്ദ കെ എംസി സി )
ഹംസ തൊട്ടി ( ജില്ലാ കെ എംസി സി )
അബ്ദുല്ല ആറങ്ങാടി ( ജില്ലാ കെ എംസി സി )
ഹമീദ് പരപ്പ ( ഏയ് സി എഫ് )
നൗഷാദ് കന്യാപാടി ( ഒ ഐ സി സി )
സ്‌കാനിയ ബെദിര (കോളമിസ്റ്റ് )
ഹനീഫ ഹുദവി (അഡ്വക്കേറ്റ് )
മൊയ്തീൻ അംഗടിമുഗർ (സാമൂഹ്യ പ്രവർത്തകൻ )
ഷെരീഫ് പൈക്ക ( ജില്ലാ കെ എംസി സി )
ഹനീഫ ടി ആർ (ജില്ലാ കെ എംസി സി )
തമീം ജൗഹരി ആദൂർ ( RSC )
KMA സത്താർ ( പ്രിൻസിപ്പാൾ )
മുനീർ ( പ്രിൻസിപ്പാൾ കുംബള അകാദമി )
NKM ബെളിഞ്ച ( എഴുത്തുകാരൻ )
ഹാഷിം അരിയിൽ (പ്രഭാഷകൻ )
അയ്യൂബ് ഉറുമി
AGA റഹ്മാൻ
മുനീർ ബന്താട്
റഫീഖ് മാങ്ങാട്
ഡോക്ടർ ഇസ്മായിൽ
റാഫി പള്ളിപ്പുറം
മുനവ്വിർ ഷുഹൈബ് പള്ളിക്കൽ (കസബ് )
ഷബീർ കീഴൂർ
ശംഷുദ്ദീൻ പാടലട്ക
KM ഇർഷാദ് ( ജിദ്ദ കെ എംസി സി )
സലീം ചേരംങ്കൈ
സുബൈർ കുബനൂർ
അലി മാങ്ങാട്
മുഹ്യദ്ദീൻ ചിസ്തി ഹുദവി ( കണ്ണിയത് അകാദമി ) എന്നീ പ്രമുഖ വ്യക്തിത്വങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. കാസറകോട് മണ്ഡലം കമ്മിറ്റി സഹഭാരവാഹികളായ, ഇ ബി അഹ്മദ്, സലീം ചേരംങ്കൈ ,ഐ പി എം,അസീസ് കമാലിയ,കരീം മൊഗർ,റഹീം പടിഞ്ഞാർ മുനീഫ് ,രഹീം നെക്കര,സത്താർ ആലംപാടി ,സിദ്ദീഖ് ചൗക്കി തുടങ്ങിയവർ അഡ്‌മിൻ പാനൽ അംഗങ്ങളായി പ്രവർത്തിച്ചു മണ്ഡലം കമ്മിറ്റി ട്രഷറർ ഫൈസൽ പട്ടേൽ നന്ദി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP