Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രവാസി വോട്ട് ചേർക്കൽ: ദുബായിൽ ആവേശകരമായ പ്രതികരണം

പ്രവാസി വോട്ട് ചേർക്കൽ: ദുബായിൽ ആവേശകരമായ പ്രതികരണം

ദുബായ്: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ഷൻ കമ്മീഷൻ അനുവദിച്ച ഓൺലൈൻ വഴി വോട്ടു ചേർക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്തികൊണ്ട് ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് ഒരുക്കിയ പ്രത്യേക സംവിധാനത്തിനു പ്രവാസ സമൂഹത്തിന്റെ ആവേശകരമായ പ്രതികരണം. സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലത്തിലുള്ളവർക്കും വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇതുവഴി അവസരമൊരുങ്ങി. വിവിധ മണ്ഡലങ്ങൾക്കായി സജ്ജീകരിച്ച കൗണ്ടറുകൾ വഴി അഞ്ചൂറിലധികം പേർ ഈ സംവിധാനം ഉപയോഗിച്ച് രജിസ്‌ട്രേഷൻ നടത്തി. വെള്ളിയാഴ്ച കാലത്ത് ഒൻപതു മണി മുതൽ രാത്രി പതിനൊന്നു മണി വരെ നീണ്ടു നിന്ന വോട്ടു ചേർക്കൽ പ്രവാസ ലോകത്ത് വേറിട്ട അനുഭവമായി. തെരഞ്ഞെടുപ്പിന്റെ ആവേശം ഇതിനകം തന്നെ പ്രവാസ ലോകത്ത് ചൂടുപിടിച്ചതിന്റെ സൂചനയാണ് വോട്ട് ചേർക്കൽ പ്രവർത്തനങ്ങളിൽ പ്രകടമായത്.

ഓൺലൈൻ വഴി വോട്ട് ചേർക്കൽ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി, ഉസ്മാൻ തലശ്ശേരി, അബ്ദുൾഖാദർ അരിപ്പാമ്പ്ര, അഷ്റഫ് കൊടുങ്ങല്ലൂർ, ആർ.ശുക്കൂർ എന്നിവർ സംബന്ധിച്ചു. സെക്രട്ടറിമാരായ ഇസ്മായിൽ ഏറാമല സ്വാഗതവും ഹനീഫ് കൽമട്ട നന്ദിയും പറഞ്ഞു. കോ-ഓർഡിനേറ്റർമാരായ ഷെഹീർ കൊല്ലം, നിഹ്മത്തുള്ള മങ്കട, മുസ്തഫ വേങ്ങര, സുഫൈദ് ഇരിങ്ങണ്ണൂർ, ഫൈസൽ കല്ലാച്ചി, സുബൈർ വെള്ളിയോട് എന്നിവർ നേതൃത്വം നൽകി. ജസീൽ കായണ്ണ, സലാം കന്ന്യപ്പാടി, പി.ഡി നൂറുദ്ദീൻ, ഇർഷാദ് മലപ്പുറം, മുഹമ്മദ് പുറമേരി, ഫിറോസ് വൈലത്തൂർ, ഗഫൂർ പെരിന്തൽമണ്ണ, അനസ് തറകണ്ടി, ജാഫർ നിലയെടുത്ത്, ടി.എം.എ സിദ്ദീഖ്, ഷറഫുദ്ദീൻ കോമത്ത്, റഹീം നക്കരെ, ഗഫൂർ മാരായംകുന്ന്, ഹബീബ് കുമരനെല്ലൂർ, കെ.വി യൂസുഫ്, ടി.പി ദിൽഷാദ്, ഉമ്മർ കോയ നടുവണ്ണൂർ, ജാഫർ കെ.വി, ടി.പി അബ്ദുസലാം, അസീസ് കുന്നത്ത്, അസീസ് വള്ളൂർ, നജീബ് തച്ചംപൊയിൽ, ഖാദർകുട്ടി നടുവണ്ണൂർ, ഡോ:ഇസ്മായിൽ മേഗ്രാൽ എന്നിവരാണ് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരായി സേവനം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP