Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി വി മുഹമ്മദ് സ്മാരക സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ അബുദാബി എഫ് സി തിരുവേഗപ്പുറ ജേതാക്കൾ

പി വി മുഹമ്മദ് സ്മാരക സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ അബുദാബി എഫ് സി തിരുവേഗപ്പുറ ജേതാക്കൾ

അബുദാബി :അബുദാബി കൊയിലാണ്ടി മണ്ഡലം കെ എം സി സി ,മുൻ എം എൽ എ യും , കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രെട്ടറിയും ആയിരുന്ന പി വി മുഹമ്മദിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ അബുദാബി എഫ് സി തിരുവേഗപ്പുറ ജേതാക്കളായി.ഡ്രീംസ് സ്പോർട്സ് അക്കഡമി റണ്ണർ അപ്പ് ആയി.ഡ്രീംസ് സ്പോർട്സ് അക്കാഡമിയുടെ അനസ് മികച്ച കളിക്കാരനായും ,അബുദാബി എഫ് സി തിരുവേഗപ്പുറ യുടെ ഫയാസ് മികച്ച ഗോൾ കീപ്പർ ആയും,അബുദാബി എഫ് സി തിരുവേഗപ്പുറ യുടെ ഷഫീഖ് മികച്ച ഡിഫൻഡർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

വിജയികൾക്ക് അബുദാബി കെ എം സി സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി ആലിക്കോയ പൂക്കാടും റണ്ണർ അപ്പിന് അബുദാബി കെ എം സി സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത്തും ട്രോഫി വിതരണം ചെയ്തു .ഫൈനൽ മത്സരത്തിന് മുന്നോടിയായി വിവിധ മണ്ഡലം കെ എം സി സി ഭാരവാഹികൾക്കുള്ള ഷൂട്ട്ഔട്ട് മത്സരം നടന്നു.കുറ്റ്യാടി മണ്ഡലത്തിലെ ഷംസീർ വിജയിയായി.കൊയിലാണ്ടി മണ്ഡലത്തിലെ നവാസ് പയ്യോളി രണ്ടാം സ്ഥാനം നേടി.

മികച്ച ഗോൾ കീപ്പർ , മികച്ച ഡിഫൻഡർ ,മികച്ച കളിക്കാരൻ എന്നിവർക്ക് യഥാക്രമം കെ എം സി സി കോഴിക്കോട് ജില്ലാ സെക്രട്ടറി നൗഷാദ് കൊയിലാണ്ടി,മണ്ഡലം രക്ഷാധികാരി മൊയ്ദു പിഎം , മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബഷീർ എന്നിവർ ട്രോഫി നൽകി .മികച്ച വളണ്ടിയറായി തെരെഞ്ഞെടുക്കപ്പെട്ട. റിയാസ് എൻ ടി ക്കും , മികച്ച പ്രവർത്തകനായി തെരെഞ്ഞെടുക്കപ്പട്ട സയ്ദ്. ജി എം നും ചടങ്ങിൽ ഉപഹാരം നൽകി .മത്സരം നിയന്ത്രിച്ച ആദിൽ , സുബൈർ എന്നിവർക്കും ചീഫ് കോഓർഡിനേറ്റർ മുത്തലിബ് പയ്യന്നൂർ , അനൗൺസർ ശറഫുദ്ധീൻ കാഞ്ഞങ്ങാട് എന്നിവർക്കും ചടങ്ങിൽ ഉപഹാരം നൽകി .തുടർന്ന് ലക്കി ഡ്രോയും നടന്നു .വൈകിട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ കെഎം സി സി കേന്ദ്ര കമ്മിറ്റി ട്രഷറർ യു അബ്ദുല്ല ഫാറൂഖി കിക്ക് ഓഫ് നിർവഹിച്ചു.

ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബഷീർ ,രക്ഷാധികാരി മൊയ്ദു പി എം , ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ , ടൂർണ്ണമെന്റ് ചെയർമാൻ സാദത്ത് എൻ ,ട്രഷറർ നവാസ് പയ്യോളി , ചീഫ് കോഓർഡിനേറ്റർ പി എസ് മുത്തലിബ് ഞെക്ലി,ശമീൽ പള്ളിക്കര (ഷാർജ കെ എം സി സി മറ്റു ഭാരവാഹികളായ അനസ് കൊല്ലം ,ഷബീർ കോയ , മുഹമ്മദ് ഡാനിഷ് ,നസീർ പയ്യോളി ,സയ്ദ് ജി എം , അൽ ജാബിർ ,സയ്ദ് ഹുനൈദ്, സയ്ദ് ശരീഫ് തങ്ങൾ ,ഷംസു,റസാക്ക് ,ആത്തിഫ് , ഫായിസ്,റാഫി ,സയ്ദ് ഷാഹിർ ,റിയാസ് എൻ ടി തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.അബുദാബി കെ എം സി സി സംസ്ഥാന നേതാക്കൾ ,കോഴിക്കോട് ജില്ലാ ഭാരവാഹികൾ , വിവിധ മണ്ഡലം ഭാരവാഹികൾ സ്‌പോന്‌സര്മാര് എന്നിവർ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP