Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടലും കടന്ന് വീണ്ടുമൊരു സൗഹൃദം; ഉദുമ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾ ഷാർജയിൽ ഒരുമിച്ച് കൂടുന്നു

കടലും കടന്ന് വീണ്ടുമൊരു സൗഹൃദം; ഉദുമ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾ ഷാർജയിൽ ഒരുമിച്ച് കൂടുന്നു

സ്വന്തം ലേഖകൻ

കാസറഗോഡ് ജില്ലയിലെ ഉദുമ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ 2002-04 പ്ലസ് ടു ബയോളജി ബാച്ചിലെ സഹപാഠികൾ 14 വർഷങ്ങൾക്ക് ശേഷം ഷാർജയിൽ ഒരുമിച്ച് കൂടുന്നു. REUNION FIESTA എന്ന ശീർശകത്തിൽ യുഎഇ യിൽ ഉള്ള മുഴുവൻ പേരെയും ഒരുമിച്ചു കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബർ 27ന് ഉച്ചക്ക് 3 മണിക്ക് ഷാർജയിലെ നാഷണൽ പാർക്കിൽ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്.

അബൂദാബിയിൽ നിന്ന് അഷ്റഫ് മാങ്ങാടും, റാസൽഖൈമയിൽ നിന്ന് നിഷാന്തും, ദുബായിൽ നിന്ന് ഇൽയാസ് ബല്ലയും, റഫീഖ് കളനാടും, ഷരീഫ് പൂച്ചക്കാടും, ഷാർജയിൽ നിന്ന് പ്രശാന്ത് കാസർഗോഡും ,മിർഷാദ് ബേക്കലും, ജാഫർ മേല്പറമ്പും ഫാമിലിയും, വീണ കിഴക്കുംകരയും ഫാമിലിയും അജ്മാനിൽ നിന്ന് സിദ്ദീഖ് നോർത്ത് ചിത്താരിയും, സുജിത് അച്ചേരിയും സംഗമത്തിനായി എത്തിച്ചേരും.

REUNION FIESTA യ്ക്ക് പകിട്ടേകാൻ നാട്ടിൽ നിന്ന് എത്തിയ ശിഹാബ് ബല്ലയും, സമീർ പള്ളിപ്പുഴയും, ഒമാനിൽ നിന്ന് രഞ്ജിത്ത് ഉദുമ ഡിസംബർ 26ന് രാത്രി ദുബായി എയർപോർട്ടിൽ പറന്നിറങ്ങും.

എല്ലാത്തിനുമുപരി Reunion Fiesta യ്ക്ക് ഔദ്യോഗിക പരിവേഷം നൽകാൻ ഫിസിക്‌സ് ടീച്ചറായിരുന്നു രേഖ പിള്ളയും ഫാമിലിയും എത്തും.ഓർമ്മകൾക്ക് നിറംപകരുന്ന വസന്തകാലത്തെ കൂട്ടുകാർ ഒരുമിച്ചു കൂടുന്ന ആഹ്‌ളാദകരമാക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP