Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കലാലയം സാംസ്‌കാരിക വേദി യു.എ.ഇ സാഹിത്യ രചന മത്സരം; വിജയികളെ പ്രഖ്യാപിച്ചു

കലാലയം സാംസ്‌കാരിക വേദി യു.എ.ഇ സാഹിത്യ രചന മത്സരം; വിജയികളെ പ്രഖ്യാപിച്ചു

അജ്മാൻ : കലാലയം സാംസ്‌കാരിക വേദി യു.എ.ഇ നടത്തിയ സാഹിത്യ രചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു . കവിതാ വിഭാഗത്തിൽ മുനീർ കെ ഏഴൂർ (കളഞ്ഞു പോയ വീടിന്റെ താക്കോൽ) കഥാ വിഭാഗത്തിൽ കല്യാണി ശ്രീകുമാർ (മാതൃത്വത്തിന്റെ മുറിപ്പാടുകൾ) എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി .

സാഹിത്യാഭിരുചിയുള്ളവർക്ക് അവസരങ്ങൾ നൽകി പ്രതിലോമങ്ങൾക്കെതിരെ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യമെന്ന് കലാലയം അഭിപ്രായപ്പെട്ടു .

കവിതകളും കഥകളും പുതിയ സാമൂഹിക ഇടങ്ങൾ കണ്ടെത്തുകയും സമകാല രാഷ്ട്രീയ സമസ്യകളെ സർഗാത്മകമായി സമീപിക്കുകയും ചെയ്യുന്നു. കെട്ടകാലത്തും പ്രതീക്ഷയുടെ കൈത്തിരി കത്തിച്ചുവെക്കാൻ പുതുരചനകൾക്ക് സാധിക്കുന്നുവെന്ന് വിധി കർത്താക്കളായ എം ബി സിദ്ധീഖ് ബുഖാരി , മുഹമ്മദലി കിനാലൂർ , എം കെ അൻവർ ബുഖാരി എന്നിവർ അഭിപ്രായപ്പെട്ടു .വിജയികളായ മുനീർ കെ ഏഴൂർ സ്വകാര്യ കമ്പനിയിൽ പി ആർ ഒ ആയും , കല്യാണി ശ്രീകുമാർ ദുബൈ ഇന്ത്യൻ ഹൈസ്‌കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപികയുമാണ് .

ജനുവരി 18 ന് അജ്മാൻ വുഡ്ലെം പാർക് സ്‌കൂളിൽ വെച്ച് നടക്കുന്ന കലാലയം ദേശീയ സാഹിത്യോത്സവ് സമാപന വേദിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് കലാലയം സാംസ്‌കാരിക വേദി കൺവീനർ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP