Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആർ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; കിരീടം ദുബൈ സെൻട്രലിന്

ആർ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; കിരീടം ദുബൈ സെൻട്രലിന്

അജ്മാൻ : പത്താമത് ആർഎസ് സി കലാലയം ദേശീയ സാഹിത്യോത്സവ് കിരീടംഇത്തവണയും ദുബൈ സെൻട്രൽ സ്വന്തമാക്കി. ആദ്യാന്തം ആവേശം മുറ്റിനിന്ന മത്സരത്തിൽ 331പോയിന്റുകൾ നേടിയാണ് ദുബൈ സെൻട്രൽ ജേതാക്കളായത്. ഇത് ആറാം തവണയാണ്ദുബൈ സാഹിത്യോത്സവ് ജേതാക്കളാവുന്നത്. 220 പോയിന്റ് നേടി അബുദാബി സിറ്റി സെൻട്രൽരണ്ടാം സ്ഥാനവും 197 പോയിന്റുമായി ഷാർജാ സെൻട്രൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കഴിഞ്ഞ രണ്ടു മാസക്കാലം യു എ ഇ യിലെ 138 യൂണിറ്റുകളിലും, 38 സെക്ടറുകളിലുംഅബുദാബി സിറ്റി ,അബുദാബി ഈസ്റ്റ്, അൽ ഐൻ , ദുബൈ, അജ്മാൻ,ഷാർജ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നീ സെൻട്രൽ സാഹിത്യോത്സവുകളിലേയും 5000ലധികം പ്രതിഭകളിൽ നിന്നും പ്രതിഭാത്വം തെളിയി ച്ച 738 മത്സരികളാണ് ദേശീയസാഹിത്യോത്സവിലെ 8 വേദികളിലായി 5 ഇനങ്ങളിൽ മത്സരി ച്ചത്.

അജ്മാൻ വുഡ് ലെം പാർക് സ്‌കൂളിൽ രാവിലെ എട്ട് മണിക്ക് ആരംഭി ച്ച മത്സരപരിപാടികൾ രാത്രി പത്ത് മണിയോടെയാണ് സമാപി ച്ചത്. സാഹിത്യോത്സവ് കാണാൻ യുഎഇയിലെ വിവിധഎമിറേറ്റുകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് കുടുംബ സഹിതം വന്നെത്തിയത്. പതിനൊന്നാമത് ദേശീയ സാഹിത്യോത്സവ് ഫുജൈറയിലാണ് നടക്കുന്നത്, സജി ചെറിയാൻപ്രഖ്യാപനം നിർവഹി ച്ചു. പതിനൊന്ന് വർഷത്തിനടയിൽ ആദ്യമായിട്ടാണ് ദേശീയസാഹിത്യോത്സവിന് ഫുജൈറ വേദിയാകുന്നത്.

സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ സംബന്ധിച്ച സാംസ്‌കാരികോത്സവ്പ്രവാസി ഭാരതി റേഡിയോ മാനേജിങ് ഡയറക്ടർ കെ ചന്ദ്രസേനൻ ഉദ്ഘാടനംചെയ്തു.ഐസിഎഫ് യുഎഇ നാഷണൽ പ്രസിഡന്റ് മുസ്തഫ ദാരിമി അധ്യക്ഷത വഹിച്ചു.കലാകിരീടം നേടിയ ദുബൈ സെൻട്രൽ ടീമിനുള്ള ട്രോഫി നെല്ലറ ശംസുദ്ദീൻ വിതരണം ചെയ്തു.കലാപ്രതിഭക്കുള്ള സമ്മാനം സജി ചെറിയാനും സർഗപ്രതിഭക്കുള്ള സമ്മാനം വുഡ് ലെം പാർക്സ്‌കൂൾ മാനേജിങ് ഡയറക്ടർമാരായ നൗഫൽ, ഇസ്മാഈൽ എന്നിവർ ചേർന്ന് വിതരണംചെയ്തു.

വിനോദ് നമ്പ്യാർ, ഇഖ്ബാൽ ഹബ്തൂർ ,ഹിശാം അബ്ദുൽ സലാം , അഷ്റഫ് മന്ന, അബൂബക്കർഅസ്ഹരി , എകെ അബ്ദുൽ ഹകീം, അബ്ദുൽ വഹാബ് സഖാഫി മമ്പാട്,പിപിഎ കുട്ടിദാരിമി,സിഎംഎ കബീർ മാസ്റ്റർ ,അബ്ദുൽ ബസ്വീർ സഖാഫി,അബ്ദുറസാഖ് മുസ്ലിയാർ, ശമീംതിരൂർ , പിസികെ ജബ്ബാർ,റസാഖ് മാറഞ്ചേരി,കാസിം പുറത്തീൽ,സക്കരിയ ശാമിൽ ഇർഫാനി, ഇപിഎം കുട്ടി മൗലവി, ഹാമിദലി സഖാഫി,മഹ്മൂദ് ഹാജി,ശരീഫ് കാരശ്ശേരി, അബ്ദുൽ റഷീദ് ഹാജിതുടങ്ങിയവർ സംബന്ധി ച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP