Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സജി ചെറിയാന് ഫുജൈറ മലയാളി കൂട്ടായ്മ യുടെ ആദരം

സജി ചെറിയാന് ഫുജൈറ മലയാളി കൂട്ടായ്മ യുടെ ആദരം

ഫുജൈറ : സഹോദര സമുദായത്തിന് ആരാധനാലയം പണിതു നൽകി ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഫുജൈറ യിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തകനുമായഫുജൈറ യിലെ സജി ചെറിയാന് മലയാളി കൂട്ടായ്മ ആദരിച്ചു. കഴിഞ്ഞ ദിവസം ഫുജൈറ അൽഹൈലിലെ ദി മീഡിയ പാർക്ക് കൺവെഷൻ സെന്ററിൽ ആയിരങ്ങളെ സാക്ഷി നിർത്തി മാപ്പിളപാട്ടിന്റെ രാജ കുമാരൻ കണ്ണൂർ ശരീഫ് അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചു.

കൂട്ടായ്മക്ക് വേണ്ടി കൽബ ഐ എസ് സി സി ജനറൽ സെക്രട്ടറി യും, ഇൻകാസ് ഫുജൈറകമ്മറ്റി പ്രസിഡന്റ് മായ കെ സി അബൂബക്കർ പൊന്നാട അണിയിച്ചു. സജി ചെറിയാൻനാട്ടിൽ പണിതു വരുന്ന തന്റെ വീടിന്റെ പണി പൂർത്തിയാക്കുന്നതോടു കൂടിഅതെ പുരയിടത്തിൽ തന്നെ മൂന്നു വീടുകൾ നിർമ്മിച്ചു അത് മൂന്നു സമുദായങ്ങളിൽനിന്നുള്ള പാവപ്പെട്ട കുടുംബങ്ങൾ നൽകുമെന്ന സന്തോഷ വാർത്തയും പരിപാടിയിൽഅറിയിച്ചു.

കണ്ണൂർ ശരീഫ് ഒരു ക്രിസ്തീയ ഭക്തി ഗാനം പാടി സജി ചെറിയാന്സമർപ്പിച്ചതു നിറുത്താതെയുള്ള കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.ഫുജൈറ യിൽ ഈദുൽ ഫിത്തറിനോടനുബന്ധിച്ചു നടന്ന ' മാർസ് ട്രേഡിങ്ങ് ശവ്വാൽനിലാവ് ' എന്ന പരിപാടിയോടനു ബന്ധിച്ചാണ് ഈ അപൂർവ്വനിമിഷങ്ങൾക്ക് അവസരമൊരുങ്ങിയത് . വിവിധ സംഘനകളെയും സ്ഥാപനങ്ങളെയുംപ്രധിനിധീകരിച്ചു, മാർസ് ഹംസ ഹാജി , സജിത ഗ്രൂപ്പ് പ്രതിനിധികൾ , സാമൂഹ്യപ്രവർത്തകനായ ഷാജി പെരുമ്പിലാവ്, സലിം ബിൻ യൂസുഫ് , ജോർജ് നൈനാൻ , ഹംസ പി സി അബ്ദുൽ ലാത്തീഫ് കോസ്‌മോ , ഫാദർ ജോർജ് ,നാസർ പറമ്പൻ , നാസർ പാണ്ടിക്കാട്യൂസുഫലി, നൗഷാദ് കൊല്ലം, ജോജു മാത്യു ,സതീഷ് കുമാർ, സിറാജ്, മനാഫ്, സൈമൺസാമുവൽ , സവാദ് യൂസുഫ്, സബാഹുല്‌സലാം, തുടങ്ങിയവർ പങ്കെടുത്തു. കണ്ണൂർ ശരീഫ്,ഫാസില ഭാനു, ആബിദ് കണ്ണൂർ, ബെൻസീറാ , ഫാദർ സേവ്യർ തോമസ്, കാവ്യ, തുടങ്ങിയവർകൂടാതെ യുവകലാ കന്മാരായ സഞ്ജു- സിയാ തുടങ്ങിയവർ നയിച്ച സംഗീത നിശയും സഞ്ജു-സിയാ അവതരിപ്പിച്ച വ്യത്യസ്തമായ 'വാട്ടർ ബാൻഡ്' എന്ന പ്രതേക പരിപാടിയുംശ്രദ്ധേയമായി.

നാലു മണിക്കൂർ നേരം നീണ്ടു നിന്ന ഈ കലാ സാംസ്‌കാരിക മേളഫുജൈറ യിലെ പ്രവാസി സമൂഹത്തിനു ഒരു പുതിയ അനുഭവമാണ് സമ്മാനിച്ചത് . വിവിധനറുക്കെടുപ്പിലായി കൈ നിറയെ സ്വർണ നാണയമടക്കമുള്ള സമ്മാനങ്ങളുമായാണ് സൗജന്യപ്രവേശനമുണ്ടായിരുന്ന ഈ പരിപാടി കഴിഞ്ഞു നിറഞ്ഞ മനസ്സോടെ കാണികൾ മടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP