Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലു പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി മമ്മി ഹാജി നാട്ടിലേക്ക്

നാലു പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി മമ്മി ഹാജി നാട്ടിലേക്ക്

കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ സ്ഥാപക മെമ്പറും കമ്മിറ്റി അംഗവുമായിരുന്ന മലപ്പ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശി കെ ടി മമ്മി ഹാജി തന്റെ നാലു പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുകയാണ്.

സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യ മായിരുന്നു മമ്മി മാഷ് എന്ന മമ്മി ഹാജി കൽബയിൽ ക്ലബ് സ്ഥാപിക്കുന്നതിനും വെല്ലുവിളി കളെ നേരിട്ട് നിലനിർത്തുന്നതിനും വളരെ ത്യാഗം സഹിച്ചിട്ടുള്ള നേതൃത്വമാണ്. തിരിഞ്ഞു നോക്കുമ്പോൾ സ്ഥാപനത്തിന്റെ ഇന്നത്തെ പ്രവർത്തനത്തിൽ തൃപ്തനാണ് അദ്ദേഹം.

തന്റെ ബിസിനസ് തിരക്കിനിടയിലും കൽബ കേരളം മുസ്ലിം ജമാഅത്തിന്റെ പ്രവർത്തനത്തിലും മദ്രസ്സയുടെ യും ക്ലബ്ബിന്റെയും പ്രവർത്തനത്തിലും സജീവമായി ഇടപെട്ടിരുന്നു. തന്റെ സ്ഥാപനങ്ങളുടെ നടത്തിപ്പിപ്പു മകനെ ഏൽപ്പിച്ചു നാട്ടിൽ വിശ്രമ ജീവിതം നയിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം . പ്രാദേശിക സാമൂഹ്യ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൽബ ഇന്ത്യൻ സോയിൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ നേതൃത്തത്തിൽ അദ്ദേഹത്തിന് യാതായയപ്പു നൽകി. പ്രസിഡന്റ് എൻ എം അബ്ദുൽ സമദ് അധ്യക്ഷ വഹിച്ച യോഗം ജനറൽ സെക്‌റട്ടറി കെ സി അബൂബക്കർ ഉൽഘാടനം ചെയ്തു. മുരളീധരൻ, മോഹൻദാസ് ,ആന്റണി സി എക്‌സ്, അഷ്റഫ് വി, അബ്ദുൽ കലാം, തുടങ്ങിയവർ സംസാരിച്ചു. നാട്ടിലേക്കു ജോലി മാറി പോകുന്ന മറ്റൊരു കമ്മിറ്റി അംഗം അബ്ദുൽ ഹഖിനും യാത്രയയപ്പു നൽകി . ഇരുവർക്കും ക്ലബ്ബിന്റെ ഉപഹാരം, പ്രസിഡന്റ് , ജനറൽ സെക്രട്ടറി എന്നിവർ നൽകി.

മമ്മി ഹാജിക്കും അബ്ദുൽ ഹഖിനും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് യാത്രയയപ്പു നൽകിയപ്പോൾ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP