Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ക്രിസ്തുമസ് സമുചിതമായി ആഘോഷിച്ചു

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ക്രിസ്തുമസ് സമുചിതമായി ആഘോഷിച്ചു

സീറോ മലബാർ സഭയുടെ ഔദോഗിക യുവജന സംഘടനായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി റീജിയൺ ക്രിസ്തുമസ് സമുചിതമായി ആഘോഷിച്ചു. ഉണ്ണി ഈശോയുടെ തിരുപിറവി അറിയിച്ചു കൊണ്ട് അംഗങ്ങളുടെ ഭവനങ്ങളിൽ ആഘോഷമായി കരോൾ നടത്തുകയുണ്ടായി. നിരവധി പപ്പാമാരുടെയും മാലാഖമാരുടെയും അകമ്പടിയിൽ ഭവനങ്ങളിൽ നടത്തിയ കാരോളിൽ എസ്വൈഎംഎ അംഗങ്ങളെ കൂടാതെ വ്യത്യസ്ത മത വിഭാഗങ്ങളിൽ പെട്ടവരും വളരെ താൽപര്യപൂർവ്വം പങ്കെടുത്തു.

നാട്ടിൽ നിന്ന് അകന്നു പ്രവാസ ജീവിതം നയിക്കുന്നവർക്ക് ഗ്രഹാതുരത്വം ഉണർത്തുന്ന ഓർമകളായി മാറി എസ് വൈഎംഎ കരോൾ . കുട്ടികൾ അടക്കമുള്ളവർ അത്യധികം സന്തോഷത്തോടെയാണ് കരോളിൽ പങ്കെടുത്തത് . ഉണ്ണിഈശോയെ പുൽകൂടിൽ സന്ദർശിച്ച ജ്ഞാനികളെ അനുസ്മരിച്ചുകടന്നു വന്ന മൂന്നു ജ്ഞാനികൾ കരോളിനു കൂടുതൽ മിഴിവേകി.

ജോമോൻ ഉലഹന്നാന്റെയും ജനോ ജോസെഫിന്റെയും നേതൃത്വത്തിൽ ഉള്ള SMYM ഗായകസംഘം കരോളിനു കൂടുതൽ ദ്രശ്യ ശ്രെവ്യ സുഖം നൽകി . SMYM അഡ്വവൈസർ ബിജു ഡോമിനിക് ക്രിസ്തുമസ് സന്ദേശം നൽകി . പരിപാടികൾക്ക് നോബിൾ കെ ജോസഫ് , ജിബിൻ ഫ്രാൻസിസ് , മാർട്ടിൻ ജോൺസൺ , അമൽ ചാക്കോ , ടോം ജോസ് , സുനിൽ മാത്യു , നോബിൾ ജേക്കബ് ,ജിജോ തോമസ് , ജോസികുട്ടൻ, റോസി ബിജു തുടങ്ങിയവർ നേതൃത്വം നൽകി .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP