Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരോഗ്യമേഖലയിൽ നിർണായക പദ്ധതിയുമായി ഷാർജ

ആരോഗ്യമേഖലയിൽ നിർണായക പദ്ധതിയുമായി ഷാർജ

യുഎഇയുടെ ആതുരസേവന രംഗത്തിനു ഉണർവേകുന്ന നിർണായക പ്രഖ്യാപനവുമായി ഷാർജഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി (ശുറൂഖ്). ലോകോത്തര നിലവാരത്തിലുള്ള കൊറിയൻ ആശുപത്രിയാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ടത്.ആരോഗ്യ രംഗത്തെ ഏറ്റവും നൂതന ചികിത്സാ രീതികളും സംവിധാനങ്ങളുമുള്ളയുഎഇയിലെ തന്നെ ആദ്യത്തെ കൊറിയൻ ആശുപത്രിയാണ് ഷാർജയിൽ ഒരുങ്ങുന്നത്.

സൗത്തുകൊറിയയുടെ ആരോഗ്യ മേഖലയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നഹൈവോൻ മെഡിക്കൽ ഫൗണ്ടേഷൻ സീജോങ് ജനറൽ ആശുപത്രി, ആർഇഐ ഹോൾഡിങ് ഗ്രൂപ്എ ന്നിവരുമായി ചേർന്നാണ് പുതിയ പദ്ധതി. ഇത് സംബന്ധിച്ച ധാരണ പത്രത്തിൽശുറൂഖ് ഒപ്പുവെച്ചു. സൗത്തുകൊറിയയുടെ തലസ്ഥാനമായ സോളിൽ വെച്ച് നടന്നചടങ്ങിൽ ശുറൂഖ് ചെയർമാൻ മർവാൻ ജാസ്സിം അൽ സർക്കാൽ, ആർഇഐ ഹോൾഡിങ് ഗ്രൂപ്‌മേധാവി സൂൻ ബോങ് ഹോങ്, ഹൈവോൻ മെഡിക്കൽ ഫൗണ്ടേഷൻ ചെയർമാൻ ജിൻസിൻ പാർക്ക്എന്നിവർ പങ്കെടുത്തു.

''യുഎഇയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭം ശുറൂഖിന്റെ നേതൃത്വത്തിൽ ഒരുക്കാനായതിൽ ഏറെ അഭിമാനമുണ്ട്. ഷാർജയുടെ നിക്ഷേപ സൗഹൃദഅന്തരീക്ഷത്തിന് ആവേശം പകരുന്നതാണു ആരോഗ്യമേഖലയിലെ ഇത്തരം കൂട്ടായ്മകൾ.ജനങ്ങളുടെ ജീവിതത്തിനുംആരോഗ്യസംരക്ഷണത്തിനും ഏറ്റവും മികച്ച സൗകര്യംഒരുക്കാൻ ഈ മേഖലയിൽ മുന്നിട്ടു നിൽക്കുന്ന ഇവർക്കാവും. ആതുരസേവന രംഗത്തെമികവിനോടൊപ്പം മെഡിക്കൽ ടൂറിസത്തിന്റെ പുതിയ ഒരു അധ്യായം കൂടിയാണിത്'' -ശുറൂഖ് ചെയർമാൻ മർവാൻ ജാസിം അൽ സർക്കാൽ പറഞ്ഞു.

വൈദ്യശാസ്ത്രത്തിൽ ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളാവും ഷാർജയിലെ ഈകൊറിയൻ ആശുപത്രിയിൽ ഒരുങ്ങുകയെന്നു ഹൈവോൻ മെഡിക്കൽ ഫൗണ്ടേഷൻ മേധാവിജിൻസിൻ പാർക്ക് പറഞ്ഞു. ഹൃദ്രോഗ പരിചരണത്തിനു പ്രത്യേക ഊന്നൽ നൽകികൊണ്ടായിരിക്കും ആശുപത്രിയുടെ പ്രവർത്തനം. ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും സമന്വയിക്കുന്ന ആശുപത്രി, മേഖലയിലെ ആതുരസേവന സൗകര്യങ്ങളെ പുതിയ തലത്തിലേക്ക് ഉയർത്തും. യുഎഇയോടൊപ്പം സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻതുടങ്ങി മറ്റു അറബ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും പദ്ധതിയുടെ സൗകര്യങ്ങൾഉപയോഗപ്പെടുത്താനാവും.

കാൻസർ, ഹൃദയസംബന്ധിയായ അസുഖങ്ങൾ, ട്രാൻസ്പ്ലാന്റ് തുടങ്ങി വിവിധ
ചികിത്സകൾ തേടി വർഷം തോറും നിരവധി പേരാണ് യുഎഇയിൽ നിന്നും മറ്റു സമീപ രാജ്യങ്ങളിൽ നിന്നും സൗത്തുകൊറിയയിലേക്ക് എത്തുന്നത്. കഴിഞ്ഞ 36 വർഷമായിഈ മേഖലയിൽ പ്രവർത്തിക്കുന്ന സീജോങ് ജനറൽ ആശുപത്രിയിൽമുപ്പത്തൊന്നായിരത്തിലേറെ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾ വിജയകരമായിനടന്നിട്ടുണ്ട്. ആഞ്ചിയോഗ്രാം ചികിത്സക്കായും ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ളവർ ആശ്രയിക്കുന്ന ആശുപത്രിയാണിത്.

ആധുനിക വൈദ്യശാസ്ത്ര രംഗത്ത് ഏറെ ആശ്രയിക്കപ്പെടുന്ന സൗത്തുകൊറിയൻസാങ്കേതിക സംവിധാനങ്ങളും രീതികളും പശ്ചിമേഷ്യയിലേക്ക് കടന്നു വരുന്നതിനെഏറെ പ്രതീക്ഷയോടെയാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവരുംനോക്കിക്കാണുന്നത്. ലോക തലത്തിൽ പ്രശസ്തമായ സീജോങ് ജനറൽ ആശുപത്രി പോലൊരുസ്ഥാപനം കടന്നു വരുന്നതിലൂടെ മേഖലയിലെ മെഡിക്കൽ ടൂറിസം രംഗവും ഏറെഉണർവിലേക്കെത്തും. ഡോക്ടർമാർ. നഴ്‌സിങ്, സപ്പോർട്ട് സ്റ്റാഫ് തുടങ്ങിനിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾക്കും ഏറെ ഗുണകരമാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP