Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി വാർഷിക ഔട്ടിങ് സംഘടിപ്പിച്ചു

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി വാർഷിക ഔട്ടിങ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

സീറോ മലബാർ സഭയുടെ ഔദോഗിക യൂവജനസംഘടനയായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ( SMYM ) അബുദാബി ഘടകം വാർഷിക ഔട്ടിങ് സംഘടിപ്പിച്ചു . അബുദാബി എയർപോർട്ട് പാർക്കിൽ വച്ച് SMYM അബുദാബി കോർഡിനേറ്റർ ജേക്കബ് ചാക്കോ കാവാലം ഔട്ടിങ് ഉത്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിന്റെ ആകുലതകളും വിഷമതകളും മറന്നു ഒരു ദിവസം വിനോദവും വിജ്ഞാനവും മത്സരവും ഒക്കെ ആയി ചിലവഴിക്കുവാൻ സാധിക്കുന്ന ഇത്തരം നിമിഷങ്ങൾ ആയിരിക്കും ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ മുഹൂർത്തങ്ങൾ എന്ന് ജേക്കബ് ചാക്കോ അഭിപ്രായപ്പെട്ടു.

കുട്ടികളും മുതിർന്നവരും അടക്കമുള്ള അംഗങ്ങൾക്ക് ഔട്ടിങ് മറക്കാനാവാത്ത നിമിഷങ്ങൾ ആണ് സമ്മാനിച്ചത് . അംഗങ്ങളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചു ഗെയിമുകളും കലാപരിപാടികളും നടത്തിയപ്പോൾ മത്സരവീര്യത്തോടെ ഉത്സാഹത്തോടെ എല്ലാവരും പങ്കുചേർന്നു . ജിസാ നിബിൻ ക്യാപ്റ്റൻ ആയ റെഡ് ഗ്രൂപ്പ് ഒന്നാമതെത്തിയപ്പോൾ സ്റ്റെഫി ജോസഫ് നയിച്ച ഗ്രീൻ ഗ്രൂപ്പ് രണ്ടാം സ്ഥാനവും കൈവരിച്ചു .

ബെസ്റ്റ് ടീം ആയി ടിന്റു നിധിൻ നയിച്ച ബ്ലൂ ഗ്രൂപ്പും ബെസ്റ്റ് ക്യാപ്റ്റൻ ആയി സ്റ്റെഫി ജോസെഫും ബെസ്റ്റ് പെർഫോർമർ ആയി നിധിൻ കരുമാടിയും തെരഞ്ഞെടുക്കപ്പെട്ടു .വിജയികൾക്ക് കൗൺസിൽ അംഗം ബിജു ഡൊമിനിക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഔട്ടിങ് കോർഡിനേറ്റർ ടിൻസൺ ദേവസ്യ സ്വാഗതവും ജസ്റ്റിൻ കെ മാത്യു നന്ദിയും പറഞ്ഞു . ബിജു മാത്യു , സിജോ ഫ്രാൻസിസ് , ബിജു തോമസ് , നോബിൾ കെ ജോസഫ് , ടോം ജോസ് , ജേക്കബ് കുരുവിള , റോസി ബിജു , ബിജു തോമസ് എന്നിവർ ഔട്ടിങ്ങിനു നേതൃത്വം നൽകി .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP