Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുട്ടിക്കഥയെഴുതൂ, ഷാർജ രാജ്യാന്തര പുസ്തകമേളയിൽ സമ്മാനം നേടൂ; കുട്ടികൾക്കായി കഥാരചന മത്സരമൊരുക്കി ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി

കുട്ടിക്കഥയെഴുതൂ, ഷാർജ രാജ്യാന്തര പുസ്തകമേളയിൽ സമ്മാനം നേടൂ; കുട്ടികൾക്കായി കഥാരചന മത്സരമൊരുക്കി ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി

ഷാർജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് കുട്ടികൾക്കായി കഥാരചനാ മത്സരമൊരുക്കി ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി (ശുറൂഖ്). ഏഴു മുതൽ പതിമൂന്നു വയസ്സ് വരെയുള്ള കുട്ടികൾക്കായുള്ള മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് രാജ്യാന്തരപുസ്തക മേളാ വേദിയിലെ അംഗീകാരമടക്കം നിരവധി സമ്മാനങ്ങളാണ്.

'യർബോയ അഡ്വെഞ്ചേഴ്സ് സ്റ്റോറി' എന്ന മത്സരത്തിൽ, 'ഐ ലവ് ഷാർജ' ബ്രാൻഡിന്റെ ഭാഗ്യചിഹ്നമായ 'യർബോയ'യെക്കുറിച്ചാണ് കഥയെഴുതേണ്ടത്. കങ്കാരുവിനോട് രൂപസാദൃശ്യമുള്ള ഈ മൃഗം യുഎഇയിലെ സ്ഥിരം കാഴ്ചയാണ്. കഥയുടെ പശ്ചാത്തലവും കഥാപാത്രങ്ങളും പൂർണമായും ഷാർജ അടിസ്ഥാനമാക്കിയുള്ളതാവണം.

തുടക്കം, മധ്യഭാഗം, ഒടുക്കം എന്നിങ്ങനെ സമ്പൂർണതയുള്ള നവീന രചനകളാണ് മത്സരത്തിലേക്ക് പരിഗണിക്കപ്പെടുക. ഇംഗ്ലീഷിലോ അറബികിലോ കഥകളെഴുതാം. പരമാവധി 2000 വാക്കുകളിൽ ഒതുങ്ങുന്നതായിരിക്കണം. കുട്ടികളിലെ നൈസർഗിക വാസനകൾ വളർത്താനും അവർക്ക് രാജ്യാന്തപുസ്തകമേള പോലുള്ള മികച്ച വേദികളിലെ പരിചയമുണ്ടാക്കാനും ലക്ഷ്യം വച്ചാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കപ്പെടുന്നത്.

തെരഞ്ഞെടുക്കപ്പെടുന്ന കഥയ്ക്ക് 5000 ദിർഹംസ് സമ്മാനമായി ലഭിക്കും. അതോടൊപ്പം യർബോയ പശ്ചാത്തലമായുള്ള പുസ്തക പരമ്പരയിൽ കഥ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ നിന്നായി ഓരോ കഥകളാണ് തെരഞ്ഞെടുക്കുക. കലിമത് പബ്ലിഷിങ് ഹൗസ്, ശുറൂഖ് എന്നിവരടങ്ങുന്നതാണ് ജഡ്ജിങ് കമ്മിറ്റി.

സ്‌കൂളിൽ നിന്ന് ഒരുമിച്ചോ ഓരോരുത്തരായോ മത്സരത്തിൽ പങ്കെടുക്കാം. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഏഴാം നമ്പർ ഹാളിലെ ഐ ലവ് ഷാർജ പവലിയനിൽ നേരിട്ടോ [email protected] എന്ന വിലാസത്തിലേക്ക് ഇമെയിൽ രൂപത്തിലോ കഥകൾ സമർപ്പിക്കാം. നവംബർ 5 വൈകുന്നേരം അഞ്ചു മണി വരെ രചനകൾ സ്വീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന കഥകൾ നവംബർ ഏഴിന് പ്രഖ്യാപിക്കും. രാജ്യാന്തരപുസ്തക മേളയുടെ സമാപന ചടങ്ങിൽ വെച്ച് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP