Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടി ട്വന്റി ക്രിക്കറ്റ് മാച്ച്; ഷാർജ ഹീറോസ് ഹിറ്റെർസ് ചാമ്പ്യന്മാർ

ടി ട്വന്റി ക്രിക്കറ്റ് മാച്ച്; ഷാർജ ഹീറോസ് ഹിറ്റെർസ് ചാമ്പ്യന്മാർ

അജ്മാൻ: എസിസി ആലൂരിന്റെ ഷാർജ ടീം ആയ ഷാർജ ഹീറോസിന്റെ വാര്ഷികത്തിനോടനുബന്ധിച്ചു നടത്തുന്ന മൂന്നാമത് t-20 ക്രിക്കറ്റ് മാച്ചിൽ ഷാർജ മൊയ്ദീൻ എ എം നയിച്ച ഷാർജ ഹീറോസ് ഹിറ്റെർസ് ചാമ്പ്യന്മാരായി. അജ്മാൻ ജർഫിൽ വെച്ച് നടന്ന മത്സരത്തിൽ കബീർ എ എം നയിച്ച ഷാർജ ഹീറോസ് ഫൈറ്റേഴ്സ് ടീമിനെ 12 റൺസിന് പരാജയപ്പെടുത്തിയാണ് ഹിറ്റെർസ് ചാമ്പ്യന്മാരായത്.

ആദ്യം ബാറ്റ് ചെയ്ത ഹിറ്റെർസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഫൈറ്റേഴ്‌സ് 20 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മത്സരത്തിൽ മികച്ച ബൗളിങ് പ്രകടനം നടത്തിയ ഹിറ്റെഴ്‌സിന്റെ ഗഫൂർ ജി യെ മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫി വ്യവസായി ശരീഫ് മേൽപറമ്പ് വിതരണം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP