Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പേമരി തല്ലിതകർത്ത പ്രളയബാധിതരിലേക്ക് കാരുണ്യ ത്തിന്റെ തെളിനീരായി പെയ്തിറങ്ങാൻ 'തണൽ തെക്കെപ്പുറം ചാരിറ്റി കൂട്ടായ്മ

പേമരി തല്ലിതകർത്ത പ്രളയബാധിതരിലേക്ക് കാരുണ്യ ത്തിന്റെ തെളിനീരായി പെയ്തിറങ്ങാൻ 'തണൽ തെക്കെപ്പുറം ചാരിറ്റി കൂട്ടായ്മ

പ്രളയം തീർത്ത വലയത്തിൽ പെട്ട് ജീവിതകാലത്ത് തങ്ങളുണ്ടാക്കിയ സ്വത്തും സമ്പാദ്യവുംനഷ്ടപ്പെട്ട് ആയിരങ്ങൾ കണ്ണീരിലായി സഹായ ഹസ്തങ്ങൾക്കായി കേഴുമ്പോൾ , അവർക്കിടയിലേക്ക് സഹജീവി സ്നേഹത്തിന്റെ തെളിനീരായി പെയ്തിറങ്ങാൻ തെക്കെപ്പുറം തണൽ ചാരിറ്റി കൂട്ടായ്മാ സജ്ജരായി ഒരുങ്ങിക്കഴിഞ്ഞു, തണൽ ചാരിറ്റി തെക്കെപ്പുറം കൂട്ടായ്മ യുടെ പ്രവാസികളായ യുഎഇ യിലെ കർമ്മനിരതരായ പ്രവർത്തകരാണ് അത്യാവശ്യ വസ്തുക്കളും മറ്റും സുമനസ്‌കരായ പ്രവാസികളിൽ നിന്ന് ശേഖരിച്ച് ദുരിതബാധിതരിലേക്ക് വിതരണം ചെയ്യാൻ ഒരുക്കിയത്.

പേമരിയിലും പ്രളയത്തിലും നാട് തേങ്ങിയപ്പോൾ സഹായ ഹസ്തത്തിനായി കൈനീട്ടിയപ്പോൾ അത് മനസ്സറിഞ്ഞ് സ്വീകരിച്ച് സഹായ ഹസ്തത്തിന്റെ പ്രളയം തീർത്ത നാടിന്റെ ജീവ വായുക്കളായ പ്രവാസികൾ തന്നെയാണ് തണൽ ചാരിറ്റി തെക്കെപ്പുറം കൂട്ടായ്മക്ക് വേണ്ടി ദുരിതബാധിതരിലേക്ക് എത്തിക്കാൻ അത്യാവശ്യ വസ്തുക്കൾ ശേഖരിച്ച് നാടിലേക്ക് എത്തിച്ചിട്ടുള്ളത്.

തണൽ ചാരിറ്റി തെക്കെപ്പുറം കൂട്ടായ്മ കാഞ്ഞങ്ങാടും പരിസര പ്രധേശങ്ങളിലും കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി ജീവകാരുണ്യ ത്തിന്റെ പെരുമഴ തീർത്ത് സാകൂതം മുന്നോട്ട് ഗമിക്കുന്നു. അത്താണിയില്ലാത്ത കുടുംബ ത്തിലേക്ക് മാസന്തരം നൽകുന്ന ആവശ്യ സാധനങ്ങളുടെ റേഷൻ , രോഗത്തിനിടമപ്പെട്ട് ചികിത്സ ക്ക് വലയുന്നവർക്കായി നൽകുന്ന ചികിത്സാ സഹായം , പുതുതലമുറ യെ കരുത്തുറ്റ ശ്രേണിയിലേക്ക് വാർത്തെടുക്കാൻ നൽകി പോരുന്ന വിദ്യാഭ്യാസ സഹായങ്ങൾ തുടങ്ങി ജീവകാരുണ്യ സഹായ ഹസ്ത മണ്ഡലങ്ങളിൽ തങ്ങളാൽ കഴിയുന്ന നിസ്വാർത്ഥ സേവനം തീർത്താണ് തണൽ ചാരിറ്റി നിലകൊണ്ട് പോരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP