Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം 6ന്

യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം 6ന്

ലങ്കര ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം 2019 ജൂൺ മാസം 6-ആം തീയതി വ്യാഴാഴ്‌ച്ച രാവിലെ 9.30 മുതൽ വൈകിട്ട് 4.00 വരെ മരുഭൂമിയിലെ പരുമലയെന്നറിയപ്പെടുന്ന ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദൈവ വാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.

അന്തർദേശീയ വ്യക്തിത്വ വികസന പരിശീലകനും വിദ്യാഭ്യാസ ചിന്തകനുമായ *ഡോ. റാഷിദ് ഗസ്സാലി നവലോകത്തെ യുവമനസുകളിൽ ധാർമികമൂല്യങ്ങളുടെയും സുവിശേഷത്തിന്റെയും പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.ഉച്ചക്ക് ശേഷം വന്ദ്യ. തോമസ് പോൾ റമ്പാൻ, ഫാദർ എൽദോ കുര്യാക്കോസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നതായിരിക്കും.

കോൺഫറെൻസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നുവെന്ന് വികാരി അറിയിച്ചു. യു.എ.ഇ. ലെ എട്ടു യുവജനപ്രസ്ഥാനം യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഏവരെയും സഹൃദയം സ്വാഗതം ചെയ്തുകൊള്ളുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP