Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രോക്സി വോട്ട്: സംസ്ഥാന സർക്കാർ പ്രവാസികളെ വഞ്ചിച്ചു: ഇൻകാസ്

പ്രോക്സി വോട്ട്: സംസ്ഥാന സർക്കാർ പ്രവാസികളെ വഞ്ചിച്ചു: ഇൻകാസ്

സ്വന്തം ലേഖകൻ

ഫുജൈറ: പ്രോക്സി വോട്ട് എന്ന പ്രവാസികളുടെ കാലങ്ങളായുള്ള ആവശ്യം സംസ്ഥാന സർക്കാറും നടപ്പാക്കാതെ പ്രവാസിക ളെ വഞ്ചിച്ചു വെന്നു ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ കുറ്റപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ നാട്ടിലെത്താതെ തന്നെ അടുത്തബന്ധുക്കൾ വഴി പ്രവാസികൾക്ക് വോട്ടുചെയ്യാൻ അവസരമൊരുക്കുന്നത് (പ്രോക്സി വോട്ട്) സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാറിന് സമർപ്പിച്ച നിർദ്ദേശം പ്രവാസി സ്‌നേഹം തള്ളുന്ന പിണറായി സർക്കാർ പരിഗണിച്ചില്ല. 

പ്രവാസികളിൽ നിന്നുള്ള നിരന്തര ആവശ്യം പരിഗണിച്ചും പ്രതിരോധ മേഖലയിലുള്ളവർക്ക് ദേശീയതലത്തിൽ പ്രോക്സിവോട്ട് അനുവദിച്ചതിന്റെ ചുവടുപിടിച്ചുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാറിന് നിർദ്ദേശം സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തീരാജ് ആക്ടിൽ ഭേദഗതിവരുത്തി നിയമസഭ പാസാക്കിയിരുന്നെങ്കിൽ ഈവർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രോക്സി വോട്ട് യാഥാർത്ഥ്യമാകുമായിരുന്നു. എന്നാൽ, എട്ടുമാസം സമയം കിട്ടിയിട്ടും നടപടിയുണ്ടായില്ല. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ പ്രോക്സി വോട്ട് അനുവദിക്കുന്നതിലുള്ള നിയമപ്രശ്‌നങ്ങൾ കേന്ദ്ര സർക്കാർ ഇനിയും തീർപ്പാക്കിയിട്ടില്ല. അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രോക്സി വോട്ട് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാതൃകയാകാനുള്ള അവസരമാണ് കേരളം പാഴാക്കിഎന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP