Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി.പി.എസ് ഗ്രൂപ്പ് സിയോൾ സെന്റ് മേരിസ് ഹോസ്പിറ്റലുമായി യോജിച്ച് പ്രവർത്തിക്കും

വി.പി.എസ്  ഗ്രൂപ്പ് സിയോൾ സെന്റ് മേരിസ് ഹോസ്പിറ്റലുമായി യോജിച്ച് പ്രവർത്തിക്കും

അബുദാബി : അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി പി എസ് ഹെൽത്ത്‌കെയർ ഗ്രൂപ്പും, കാൻസർ പരിശോധനാ രംഗത്ത് കൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിയോൾ സെന്റ് മേരിസ് ഹോസ്പിറ്റലും യോജിച്ച് പ്രവർത്തിക്കാൻ ധാരണയായി. കാൻസർ രോഗം മുൻകൂട്ടി കണ്ടെത്തി അനുയോജ്യമായ ചികിത്സാ രീതികൾ ചെയ്യുന്നതിനായുള്ള നവീന സജ്ജീകരണങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള കേന്ദ്രങ്ങൾ ഈവർഷം തന്നെ അബുദാബിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് വി.പി.എസ് ഹെൽത്ത് കെയർ എം ഡി ഡോ: ഷംസീർ വയലിൽ പറഞ്ഞു.

അസുഖം മുൻകൂട്ടി കണ്ടെത്തി പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സിച്ച് ഭേദപ്പെടുത്തുക എന്ന ആശയം ആണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മാളുകൾ കേന്ദ്രീകരിച്ച് വിദഗ്ദർ ഉൾക്കൊള്ളുന്ന ഹെൽത്ത് പ്രമോഷൻ കേന്ദ്രങ്ങളും അതിലൂടെ ബോധവത്കരണവും, ചികിത്സയും നടത്തും. മെഡിക്കൽ ടൂറിസം രംഗത്തും പുതിയ സംരംഭം പ്രവർത്തനം വ്യാപിപ്പിക്കും.

അബുദാബി മറിനാ മാളിൽ ആണ് ഇതിന്റെ ആദ്യ കേന്ദ്രം പ്രവർത്തനം ആരംഭിക്കുക. അതോടൊപ്പം മെയ്ദാൻ ഹെൽത്ത് കെയറുമായി ചേർന്ന് യു.എ .ഇ വൈസ് പ്രസിഡന്റും, പ്രധാന മന്ത്രിയും, ദുബായ് ഭരണാധികാരിയും ആയ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ദുബായ് ആസ്ഥാനമാക്കിയും ഹെൽത്ത് കെയർ സെന്റർ ആരംഭിക്കും. ഇതിന്റെ പ്രവർത്തനം നടന്ന് കൊണ്ടിരിക്കുകയാണ്.

ഇതിനായി വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ വി.പി.എസ് ഹെൽത്ത് കെയർ ഡയരക്ടർ ഡോ: അലി ഒബൈദ് അൽ അലി, മാനേജിങ് ഡയരക്ടർ ഡോ: ഷംസീർ വയലിൽ, സിയോൾ സെന്റ് മേരീസ് ഹോസ്പിറ്റൽ പ്രസിഡന്റ് ഡോ: കി ബേ സിയുങ്ങ് , സിയോൾ സെന്റ് മേരീസ് കാൻസർ വിഭാഗം തലവൻ ഡോ: ഹോ ജി യുൺ ചുൻ എന്നിവർ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP