Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏ.ആർ നഗർ.കോം വെബ്‌സൈറ്റ് നിയമസഭ സ്പീക്കർ ഉദ്ഘാടനം ചെയ്തു

ഏ.ആർ നഗർ.കോം വെബ്‌സൈറ്റ് നിയമസഭ സ്പീക്കർ ഉദ്ഘാടനം ചെയ്തു

ദുബായ്: അബ്ദുറഹിമാൻ നഗർ പ്രവാസി കൂട്ടായ്മയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. യു ഏ ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ വെബ്‌സൈറ്റിൽ അബ്ദുറഹിമാൻ നഗർ പഞ്ചായത്തിന്റെ ചരിത്രം, പൊതുവിവരങ്ങൾ, പ്രവാസി ഡയറക്ടറി, ജോബ് സെൽ , പ്രധാന വെബ്‌സൈറ്റുകളുടെ ലിങ്കുകൾ, പിക്ച്ചർ ഗ്യാലറി എന്നിവ ഉൾപ്പെട്ടതാണ്.

വിവിധ രാജ്യങ്ങളിൽ വസിക്കുന്ന അബ്ദുറഹിമാൻ നഗറിൽ നിന്നുള്ള പ്രവാസികൾ www.arnagar.com എന്ന ഈ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ പരസ്പരം അറിയാനും അറിയിക്കാനും ഉപകാരപ്രദമായിരിക്കും. കൂടാതെ തൊഴിൽ അവസരങ്ങളെ കുറിച്ചു അറിയുന്നതിനും പ്രാപ്തരായ തൊഴിലാളികളെ കണ്ടെത്തുന്നതിനും ജോബ് സെല്ലിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുന്നതിലൂടെ സാധിക്കുമെന്നും അറിയിച്ചു.

ദുബായ് മുശ്രിഫ് പാർക്കിൽ ഏർപ്പെടുത്തിയ പ്രത്യക ചടങ്ങിൽ കൂട്ടായ്മ ചെയർമാൻ അസൈനാർ പി.എം., കൺവീനർ ഉനൈസ് തൊട്ടിയിൽ, ട്രഷറർ ബാലകൃഷ്ണൻ പട്ടാളത്തിൽ , നൗഫൽ എ.പി., മുഹമ്മദ് അഫ്‌സൽ പി.എം. (വെബ് ഡവലപ്പർ), അബ്ദുൽ കരീം ചെമ്പകത്ത്, ഷാഫി കാവുങ്ങൽ, സി. എം. ബഷീർ, സൈതലവി ചോലക്കാൻ, റഷീദ് കള്ളിയത്ത്, നാസർ പുകയൂർ, എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP