Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീവൺ അൽ ഐൻ കേരളപ്പിറവി ദിനാഘോഷവും കുടുംബസംഗമവും അവിസ്മരണീയമായി

വീവൺ അൽ ഐൻ കേരളപ്പിറവി ദിനാഘോഷവും കുടുംബസംഗമവും അവിസ്മരണീയമായി

വീവൺ അൽ ഐൻ ആർട്‌സ് ആൻഫ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷവും കുടുംബസംഗമവും അൽ ഐൻ ഇന്ത്യൻ സോഷ്യൽസെന്ററിൽ (ഐ.എസ്.സി) വച്ച് നടത്തപ്പെട്ടു.വീവൺ പ്രസിഡന്റ് നവാബ് ജാൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ സെന്റെർപ്രസിഡന്റ് നരേഷ് സൂരി, ജനറൽസെക്രട്ടറി റസ്സൽ സാലി എന്നിവർ മുഖ്യാഥിതികൾ ആയിരുന്നു.

വീവൺ ജനെറൽ സെക്രെട്ടറി ഷാഫി സുബൈർ സ്വാഗതം ആശംസിച്ച ചടങ്ങിൽ, വീവൺ മുൻ മുഖ്യ രക്ഷാധികാരിഷാജിഖാൻ, എന്റർടെയിന്മേന്റ്‌റ് സെക്രെട്ടറി റാഫി മുഹമ്മദ്, ട്രെഷറർ ചന്ദ്രമോഹൻ എന്നിവർ ആശംസകൾനേർന്നു.വീവൺ സ്ഥാപകഅംഗവും ഐ.എസ്.സി അസിസ്റ്റന്റ്‌റ് ട്രെഷററുമായ സുധീർ ഇസ്മായിലിനെ ചടങ്ങിൽ വച്ച്ഉപഹാരം നൽകി പൊന്നാടയണിയിച്ചു ആദരിച്ചു.

വീവൺ പരിപാടികൾക്ക് വിവിദ തലങ്ങളിൽ കരുത്തുപകർന്നഅബ്ദുൾ സലീം, പ്രകാശൻ എ.കെ, എന്നിവരോടൊപ്പം വീവൺ മെമ്പർ സജിയുടെമാതാപിതാക്കളായ പി.കെ കടുങ്ങോൻ, ശാന്താ കടുങ്ങോൻ എന്നിവരെയും ചടങ്ങിൽ വച്ച്ഉപഹാരം നൽകി സ്‌നേഹാദരങ്ങളോടെ ആദരിച്ചു,സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി കുട്ടികൾക്കായി സംഘടിപ്പിച്ച കളറിങ്, പെൻസിൽചിത്രരചനാ മത്സരങ്ങളിൽ ഏതാണ്ട് നൂറോളം പേർ പങ്കെടുത്തു. വിവിദ വിഭാഗങ്ങളിൽ വിജയികളായകുട്ടികൾക്ക് സർട്ടിഫിക്കറ്റ് ട്രോഫികൾ മെഡലുകൾ എന്നിവ നൽകി ആദരിച്ചു. വിവിധ കലാകായികമത്സരങ്ങൾക്കൊപ്പം വീവൺ കുടുംബാംഗങ്ങൾ അവതരിപ്പിച്ച ഗാനമേള, സിനിമാറ്റിക്, ക്ലാസ്സിക്കൽഡാൻസുകൾ ഉൾപ്പെടെ കലാപരിപാടികളും അരങ്ങേറിയ ചടങ്ങ് അത്താഴ വിരുന്നോടെ സമാപിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP