Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫ്രൻസിന് ഇന്ന് തുടക്കം

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫ്രൻസിന് ഇന്ന് തുടക്കം

ദുബായ്: വേൾഡ് മലയാളി കൗൺസിൽന്റെ ഇരുപതാമത് വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ഗ്ലോബൽ കോൺഫ്രൻസ് ദുബായ് മെറ്റ്രൊപൊലിറ്റൻ പാലസ് ഹോട്ടൽ, അറ്റ്‌ലാന്റിസ് ഹോട്ടൽ എന്നിവടങ്ങളിലായി നടക്കുമെന്നു ഗ്ലോബൽ ചെയർമാൻ ഐസക് ജോണ് പട്ടാണിപ്പറമ്പിൽ പറഞ്ഞു.

രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന കോണ്ഫ്രറൻസ് ഇതാദ്യമായാണ് ദുബായിൽ നടക്കുന്നത് . 17 വെള്ളി രാവിലെ 9 ന് ദുബായ് മെറ്റ്രൊപൊലിറ്റൻ പാലസ് ഹോട്ടലിൽ സാംസ്‌കാരികപ്രവാസികാര്യ വകുപ്പ് മന്ത്രി കെ.സി.ജോസഫ് കോൺഫ്രൻസ് ഉദ്ഘാടനം ചെയ്യും.

ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള അധ്യക്ഷത വഹിക്കും. ഗ്ലോബൽ ചെയർമാൻ ഐസക് ജോണ് പട്ടാണിപ്പറമ്പിൽ ,സണ്ണി കുലത്താക്കൽ,വിവിധ മേഖലാ പ്രസിഡന്റുമാർ എന്നിവർ പ്രസംഗിക്കും.തുടർന്ന് നടക്കുന്ന വിദ്യാഭാസ സെമിനാറിൽ ന്യൂയോർക്ക് സെന്റ് ജോൺസ് യൂണിവേർസിറ്റിയിലെ ഡോ . ശ്രീധർ കാവിൽ 'Empowering the youth through career planning and education : The US way ' എന്ന വിഷയത്തിലും ,ഇൻഡോ യു.എസ് എജ്യൂകേഷൻ ആൻഡ് റിസെർച് അക്കാദമിക് ഡയറക്ടർ പ്രൊഫ : സണ്ണി ലൂക്ക് 'Developing Global Citizens through US Higher Education' എന്ന വിഷയത്തിലും സെമിനാറിന് നേതൃത്വം നല്കും.

ഉച്ചക്ക് മൂന്നിന് അറ്റ്‌ലാന്റിസ് ഹോട്ടലിൽ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഏഷ്യ അമേരിക്ക ഇക്കണോമിക് ഫോറം ഒരുക്കുന്ന നിക്ഷേപക സെമിനാറുകൾ നടക്കും. ഇന്ത്യൻ അംബാസഡർ ടി.പി.സീതാറാം ഉദ്ഘാടനം ചെയ്യുന്ന സെമിനാറുകളിൽ 'ഉണരുന്ന ഭാരതവും പ്രവാസി പങ്കാളിത്തത്തിന്റെ പുനർനിർവചനവും' എന്ന വിഷയത്തിൽ ബി.ആർ .ഷെട്ടി,എൽ .എം.അസ്താന,ജെയിംസ് മാത്യു,രാജു മേനോൻ ,സജിത്കുമാർ പി.കെ എന്നിവർ പ്രസംഗിക്കും.

ഡോ ശ്രീധർ കാവിൽ മോഡറെറ്റർ ആയിരിക്കും. തുടർന്ന് 'മെയ്ക്ക് ഇൻ ഇന്ത്യ' : കേരളവും യാഥാർത്യവും ' എന്ന വിഷയത്തിൽ പി.എൻ .സി.മേനോൻ ,ഡോ .ആസാദ് മൂപ്പൻ ,ഫൈസൽ കൊട്ടിക്കോലൻ ,സുധീർ ഷെട്ടി,ശ്രീപ്രകാശ് എന്നിവർ പ്രസംഗിക്കും. മുൻ അംബാസഡർ ഡോ . ടി.പി .ശ്രീനിവാസൻ മോഡറെറ്റർ ആയിരിക്കും.

തുടർന്ന് 'ഇന്ത്യൻ റിയൽ എസ്റ്റേറ്റ് ഉയർച്ചയും താഴ്ചയും' എന്ന വിഷയത്തിൽ എ.വി.ആർ .ചൗധരി, ഷാജി ബേബി ജോണ് ,പോൾ ഫെർണാണ്ടസ് എന്നിവർ പ്രസംഗിക്കും. ഇന്ത്യൻ രാഷ്ട്രപതിയുടെ മുൻ സെക്രട്ടറി ഡോ . ക്രിസ്റ്റി ഫെർണാണ്ടസ് മോഡറെറ്റർ ആയിരിക്കും.
വൈകിട്ട് ഏഴിനു നടക്കുന്ന പൊതു സമ്മേളനത്തിൽ മന്ത്രിമാരായ കെ.സി.ജോസഫ്, ഡോ .എം.കെ.മുനീർ ,ഇന്ത്യൻ അംബാസഡർ ടി.പി.സീതാറാം,ഡോ .ആസാദ് മൂപ്പൻ ,ഫൈസൽ കൊട്ടിക്കോലൻ, ഡോ . ടി.പി .ശ്രീനിവാസൻ,സിദ്ധാർഥ് ബാലചന്ദ്രൻ, ഐസക് ജോണ് പട്ടാണിപ്പറമ്പിൽ ,ജോണി കുരുവിള,ജോസഫ് കില്ല്യൻ,മൈക്കിൾ സ്റ്റീഫൻ ,എന്നിവർ പ്രസംഗിക്കും.

27 രാജ്യങ്ങളിൽ നിന്നുള്ള 57 പ്രവിശ്യകളിൽ നിന്നും ഇരുനൂറിൽ പരം പ്രതിനിധികൾ വ്യവസായ സംരംഭകർ, നിക്ഷേപകർ,സാങ്കേതിക വിദഗ്ദ്ധർ,മാദ്ധ്യമ പ്രവർത്തകർ,കലാ കായിക രംഗത്തെ പ്രമുഖർ ,സാമൂഹ്യ പ്രവർത്തകർ തുടങ്ങി അറുനൂറോളം പേർ കോൺഫ്രൻസിൽ പങ്കെടുക്കും.
ഗ്ലോബൽ ചെയർമാൻ ഐസക് ജോണ് പട്ടാണിപ്പറമ്പിൽ, പ്രസിഡന്റ് ജോണി കുരുവിള, ജനറൽ സെക്രട്ടറി ജോസഫ് കില്ല്യൻ, ട്രഷറർ മൈക്കിൾ സ്റ്റീഫൻ , മിഡിൽ ഈസ്റ്റ് ചെയർമാൻ കെ.ജലാലുദീൻ, പ്രസിഡന്റ് ജോൺ സാമുവൽ, ജനറൽ സെക്രട്ടറി സി.യു.മത്തായി, മീഡിയ കൺവീനർ റോജിൻ പൈനുംമൂട്, ജാനെറ്റ് വർഗീസ്, ടി.എം.ജേക്കബ്, വർഗീസ് പനയ്ക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP