Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

കൽബ : . ക്രിസ്തുമസും പുതുവത്സരവും നൽകുന്നത് നന്മയുടെയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണെന്ന് ഫാദർ ദേവസ്സിക്കുട്ടി പറഞ്ഞു. കലുഷിതമായ ഈ കാലഘട്ടത്തിൽ ദൈവ ചിന്തകൾക്കുംസ്‌നേഹത്തിനും മാത്രമേ മാറ്റം ഉണ്ടാക്കാൻ കഴിയൂ. കുഞ്ഞുങ്ങളോട് കരുണയുംവാത്സല്യവും മുതിർന്നവരെ ബഹുമാനിക്കാനും സഹജീവിസ്‌നഹവും പുതു തലമുറയെപഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽക്ലബ്ബിൽ ക്രിസ്മസ് പുതുവത്സര ആഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു .വൈസ് പ്രസിഡന്റ് റ്റി പി. മോഹൻദാസ്,ജോയിന്റ് സെക്‌റട്ടറി സി എക്‌സ് ആന്റണി, ട്രഷറർ വി ഡി മുരളീധരൻ, ആർട്‌സ് സെക്രട്ടറി വി അഷ്റഫ് , കൺവീനർ കെ സുബൈർ, ,തുടങ്ങിയവർ പ്രസംഗിച്ചു . ഗാനമേള , നാടൻ നൃത്തങ്ങൾ , ഒപ്പന, മാർഗം കളി, തിരുവാതിരക്കളി , സിനിമാറ്റിക് ഡാൻസ് , അറബിക് ഡാൻസ് ക്രിസ്തുമസ് കരോൾ, സാന്താക്ലോസ് തുടങ്ങി വിവിധ കലാപരിപാടികൾ , തട്ടുകട തുടങ്ങിയവ ഉണ്ടായിരുന്നു.

അബ്ദുൽ കലാം , ശിവദാസൻ , കെ പി മുജീബ് , സമ്പത് കുമാർ , അഷ്റഫ് പൊന്നാനി, സൈനുദ്ധീൻ നാട്ടിക, വനിതാ വിഭാഗം ഭാരവഹികളായ ഹസീന അബൂബക്കർ,റജീന ഹസ്സൻ, ജയശ്രീ മോഹൻദാസ്, സീമ ഉദയകുമാർ, റഫിയ ഹംസ, ബാലവേദി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP