Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ ക്രിസ്മസ് പുതുവത്സര ആഘോഷം നടത്തി

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ ക്രിസ്മസ് പുതുവത്സര ആഘോഷം നടത്തി

സ്വന്തം ലേഖകൻ

കൽബ :ആശങ്കകൾ അകറ്റി ശുഭാപ്തി വിശ്വസത്തോടെ മുന്നേറണമെന്നും കരുണയും ക്ഷമയും സഹജീവി സ്‌നേഹവും കൈവിടാതിരിക്കുക എന്നതുമാണ് പുതുവർഷ സന്ദേശമെന്നു ഫാദർ ജേക്കബ് പറഞ്ഞു . ഇഷ്ടമില്ലാത്തവരെ എല്ലാം മാറ്റി നിർത്തി നമുക്ക് മാത്രം സന്തോഷത്തോടെ ജീവിക്കാമെന്ന് വിചാരിക്കുന്നത് മൗട്യമാണ്. സമൂഹത്തിൽ എല്ലാ വിഭാഗവും അനിവാര്യരാണ്. സമൂഹ ജീവിയായ മനുഷ്യൻ സഹിഷ്ണുതയോടു കൂടി മുന്നോട്ടു പോകണം. കലുഷിതമായ കാലഘട്ടത്തിൽ സ്‌നേഹത്തിനു മാത്രമേ മാറ്റം ഉണ്ടാക്കാൻ കഴിയൂ. കുഞ്ഞുങ്ങളോട് കരുണയും മുതിർന്നവരെ ബഹുമാനിക്കാനും സഹജീവി സ്‌നഹവും പുതു തലമുറയെ പഠിപ്പിക്കണമെന്നും കൽബ ഇന്ത്യൻസോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ ക്രിസ്മസ് പുതുവത്സര ആഘോഷം ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ ആമുഖ പ്രസംഗം നടത്തി.
പ്രസിഡന്റ്എ ൻ എം അബ്ദുൽ സമദ് അധ്യക്ഷനായിരുന്നു.വി ഡി മുരളീധരൻ എസ കെ അഹുജ ,അഷ്റഫ് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.ഗാനമേള , ഡാൻസ് ,മാർഗംകളി ഒപ്പന ക്രിസ്തുമസ് കരോൾ സാന്താക്ലോസ് തുടങ്ങി വിവിധ കലാ പരിപാടികൾ ഉണ്ടായിരുന്നു.

മോഹൻദാസ് ടി പി ,, ആന്റണി സിഎക്‌സ്, അഷ്റഫ് വി ,സുബൈർ , കെ , അഹമദ് അജ്മൽ ,അബ്ദുൽ കലാം , അഷ്റഫ് സൈനുദ്ധീൻ ,ബാബു ഗോപി , സൈനുദ്ധീൻ പി എം ,സമ്പത് കുമാർ , ഷജീർ ,വനിതാ വിഭാഗം ഭാരവഹികളായ ,ഹസീന അബൂബക്കർ , ജയശ്രീ മോഹൻദാസ് , ജയാ പ്രദീപ് ,നാൻസി വിനോദ് ശ്രദ്ധ ബാബു സീമ ഉദയകുമാർ ബീന, വിദ്യ തുടങ്ങിയവരും ബാലവേദി ഭാരവാഹികളായ ഹിദ അഷ്റഫ്, മഹേഷ് മോഹൻദാസ് ,ഫാത്തിമ മെഹറിൻ , ഫിദ യാസ്മിൻ, ജസ്‌റിൻ സലിം ,അനഘ സജി , തുടങ്ങിയവർ നേതൃത്വം നൽകി. കലാസദനം സേതു മാസ്റ്റർ, ഷീജ സേതു, സരിക സേതു എന്നിവരും ക്ലബ് കലാവിഭാഗവും ചേർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP