Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെരിന്തൽമണ്ണ മരുതല പ്രവാസികളുടെ ഗ്ലോബൽ കൂട്ടായ്മ സിദ്ദിഖ് അനുസ്മരണവും ഇഫ്താർ സംഗമവും നടത്തി

പെരിന്തൽമണ്ണ മരുതല പ്രവാസികളുടെ ഗ്ലോബൽ കൂട്ടായ്മ സിദ്ദിഖ് അനുസ്മരണവും ഇഫ്താർ സംഗമവും നടത്തി

 ദുബായ്: പെരിന്തൽമണ്ണ മരുതല പ്രവാസികളുടെ ഗ്ലോബൽ കൂട്ടായ്മയായ YCM പ്രവാസി വിങ്ങിന്റെ യൂ.എ.ഇ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ, കഴിഞ്ഞ ദിവസം യൂ.എ.ഇയിലെ ഗിയാത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട YCM പ്രവാസി വിങ് അംഗവും മരുതല സ്വദേശിയും ആയ സിദ്ദിഖ് ആനിക്കാട്ടിലിന്റെ അനുസ്മരണവും, മയ്യിത്ത് നിസ്‌കാരവും പ്രാർത്ഥനയും, അംഗങ്ങളുടെയും കുടുംബങ്ങളുടെയും സൗഹൃദ നോമ്പ് തുറയും ഉമ്മുൽ-കുവൈനിലെ തലശ്ശേരി റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

ജാഫർ ചെമ്മല സ്വാഗതം പറഞ്ഞ സംഗമത്തിൽ സിദ്ദിഖ് ആനിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. പ്രവാസി വിങ് മുതിർന്ന നേതാവ് സൈദ് കളത്തിൽ, മണി ചെമ്മല, ബഷീർ ആനിക്കാട്ടിൽ, സിയാദ് നലകത്തു, മുഹമ്മദ് അലി കളത്തിൽ, ശരീഫ് തോപ്പിൽ, നൗഷാദ് ചെമ്മല എന്നിവർ ആശംസ പ്രഭാഷണം നടത്തി. ഇത്തരം സംഗമങ്ങളുടെ ആവശ്യകതയെ കുറിച്ചും, കഴിഞ്ഞ തലമുറയ്ക്ക് നഷ്ടപ്പെട്ട ഇത്തരം അവസരങ്ങളെ കുറിച്ചും ആശംസ പ്രഭാഷകർ സംസാരിച്ചു.

കൂടാതെ യൂ.എ.ഇ ഘടകത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചു സംഗമത്തിൽ പങ്കെടുക്കാൻ വന്ന സൗദിയിലെ YCM പ്രവാസി വിങ് അംഗവും മരുതല സ്വദേശിയുമായ ഷാമിൽ ആനിക്കാട്ടിൽ മുഖ്യ-ആശംസ പ്രഭാഷണം നടത്തി. സൗദിയിൽ നിന്ന് യൂ.എ.ഇ യിൽ വന്ന് എല്ലാവരെയും കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്ക് വെക്കുകയും, ഇത്തരം സംഗമങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും ഷാമിൽ സംസാരിച്ചു. അൻവർ കളത്തിൽ, സുബൈർ കുപ്പൊടാൻ, ഷബീർ, രഹനാസ് കളത്തിൽ, റഫീഖ് പറങ്ങാടൻ, ഫൈറൂസ് ആനിക്കാട്ടിൽ, കാസിം കുപ്പൊടാൻ, ഖാലിദ് ചെമ്മല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

YCM പ്രവാസി വിങ്ങിന്റെ നേതൃത്വത്തിൽ നാട്ടിൽ വെച്ച് നടക്കുന്ന ജീവകാരുണ്യ പ്രവർത്തികളെ കുറിച്ച് ജാഫർ ചെമ്മല വിശതീകരിച്ചു, നാട്ടിൽ നവാസ് ആനിക്കാട്ടിലിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ ജീവകാരുണ്യ പ്രവർത്തികളിൽ എല്ലാവരുടെയും സഹകരണം അഭയാർത്ഥിച്ചു. തുടർന്ന് അബ്ദുൽ ഫത്താർ ഉസ്താദ്‌ന്റെ നേതൃത്വത്തിൽ കുറച്ചു ദിവസങ്ങൾക്കു മുമ്പ് യൂ.എ.ഇയിൽ വെച്ച് മരണപ്പെട്ട സിദ്ദിഖ് ആനിക്കാട്ടിലിന്റെ പേരിൽ മയ്യിത്ത് നിസ്‌കാരവും പ്രത്യേക പ്രാർത്ഥനയും നടത്തി. പ്രോഗ്രാം കൺവീനർ അൻവർ കളത്തിൽ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP