Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വേൾഡ് മലയാളി കൗൺസിൽ വിദ്യാഭാസ സെമിനാർ 17ന്

വേൾഡ് മലയാളി കൗൺസിൽ വിദ്യാഭാസ സെമിനാർ 17ന്

ദുബായ്: വേൾഡ് മലയാളി കൗൺസിലിന്റെ ഇരുപതാമത് വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ഗ്ലോബൽ കോൺഫ്രൻസിൽ എട്ടു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി വിദ്യാഭാസ സെമിനാർ 17 വെള്ളി രാവിലെ 10 ന് ദുബായ് മെറ്റ്രൊപൊലിറ്റൻ പാലസ് ഹോട്ടലിൽ നടക്കും.

ന്യൂയോർക്ക് സെന്റ് ജോൺസ് യൂണിവേർസിറ്റിയിലെ ഡോ . ശ്രീധർ കാവിൽ 'Empowering the youth through career planning and education : The US way ' എന്ന വിഷയത്തിലും , ഇൻഡോ യു.എസ് എജ്യൂകേഷൻ ആൻഡ് റിസെർച് അക്കാദമിക് ഡയറക്ടർ പ്രൊഫ : സണ്ണി ലൂക്ക് 'Developing Global Citizens through US higher Education' എന്ന വിഷയത്തിലും സെമിനാറിന് നേതൃത്വം നല്കും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മാത്രമായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് റ്റെജിൻ തോമസിനെ (0555585194 ,0506560960. ഇമെയിൽ: [email protected]) ബന്ധപ്പെടണമെന്ന് മീഡിയ കമ്മിറ്റിക്ക് വേണ്ടി റോജിൻ പൈനുംമൂട് , പോൾ ജോർജ് പൂവത്തെരിൽ എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP