Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൗലൂദ് സദസ്സും കണ്ണിയത് ഉസ്താദ് അനുസ്മരണ സംഗമവും; ഷറഫുദ്ദീൻ ഹുദവി ഉദ്ഘാടനം ചെയ്തു

മൗലൂദ് സദസ്സും കണ്ണിയത് ഉസ്താദ് അനുസ്മരണ സംഗമവും; ഷറഫുദ്ദീൻ ഹുദവി ഉദ്ഘാടനം ചെയ്തു

ദുബായ്: ആധുനികമായ ജാഡകളോ, അഭിനയങ്ങളോ ഇല്ലാത്ത ജീവിതത്തിലുടനീളം ഇഖ് ലാസ് കൊണ്ട് മേൽവസ്ത്രം ധരിച്ച മഹാനാണ് റഈസുൽ മുഅഖിഖീൻ കണ്ണിയത് ഉസ്താദ് എന്ന് പ്രമുഖ വാഗ്മിയും പണ്ഡിതനും ആയ സൽമാൻ അസ്ഹരി അഭിപ്രായപ്പെട്ടു.

കണ്ണിയത് ഉസ്താദ് ഇസ്‌ളാമിക് അക്കാദമി ബദിയടുക്കയുടെ ദുബായ് ചാപ്റ്റർ സംഘടിപ്പിച്ച മൗലൂദ് സദസ്സും കണ്ണിയത് ഉസ്താദ് അനുസ്മരണവും എന്ന സംഗമത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഇരുപത്താറാം വയസ്സിൽ തന്നെ കേരളത്തിലെ പരമോന്നത പണ്ഡിത സഭയായ സമസ്തയുടെ മുഷാവറയിൽ ഇരുപത്തിയാറാം നമ്പറുകാരനായ് ആ നാമം എഴുതി ചേർക്കപ്പെട്ടത് തന്നെ അദ്ദേഹത്തിന്റെ പാണ്ഡിത്വത്തിനുള്ള തെളിവാണ്.

ഉസ്താദിെന്റ ജനനം മുതൽ വിയോഗം വരെ ഹ്രസ്വമായി വരച്ചു കാട്ടിക്കൊണ്ട്, ചരിത്രപരമായ ജീവിതയാത്രയിലൂടെ സമൂഹത്തെ നയിച്ച ആ മഹാനുഭാവന്റെ നാമം കേരളക്കരയുടെ മുക്കിലും മൂലയിലും സ്മരിക്കപ്പെടുകയും ആ നാമത്തിൽ സ്ഥാപനങ്ങൾ ഉയർന്നു വരികയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ജീവിത മഹത്വം കൊണ് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് ചാപ്റ്റർ ട്രഷറർ സലാം കന്യപാടി അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം എസ് കെ എസ് എസ് എഫ് ദുബായ് കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീൻ ഹുദ്‌വി ഉദ്ഘാടനം ചെയ്തു. പ്രവാചക ജീവിതം പിൻപറ്റുകയും ജീവിതത്തിൽ സൂക്ഷമത പാലിക്കലുമാണ് ഇന്നു നാം അനുഭവിക്കുന്ന സകല പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം.

പ്രവാചകന്മാരെ അനുസരിക്കലും ആത്മീയ നേതാക്കളെ അനുസ്മരിക്കലും ഈമാൻ നിലനിർത്താനും പാപങ്ങൾ പൊറുക്കപ്പെടാനും കാരണമാവും. അത്തരത്തിൽ രണ്ടും കൂടിച്ചേർന്ന ഈ സംഗമം ധന്യമാണെന്ന് ഷറഫുദ്ദീൻ ഹുദ്‌വി ഉദ്ഘാടന ഭാഷണത്തിൽ പറഞ്ഞു. ഫൈസൽ റഹ്മാനി ബായാർ ഉത്‌ബോദനം നടത്തി.

മൗലൂദ് സദസ്സിന് അസ്സദി, മൻസൂർ ഹുദവി തുടങ്ങിയവർ നേതൃത്വം നൽകി. ഹാഫിള് ഹസംഹംസ ഖിറാഅതു നടത്തി. ദുബായ് സുന്നിസെന്റർ ജനഃസെക്രട്ടറി സൗക്കത്ത് ഹുദവി, എസ്‌കെഎസ്എസ്എഫ് നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹഖീംഫൈസി, യൂസുഫ് ഹുദവി, മലബാർ ഇസ്ലാമിക് അക്കാദമി ദുബായ് കമ്മിറ്റി, പ്രസിഡന്റ് സലാംഹാജി, കണ്ണിയത് ഉസ്താദ് കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ്, എം എസ് മൊയ്തീൻ, കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, കെഎംസിസി ജില്ലാ ട്രഷററും കണ്ണിയത് ഉസ്താദ് അക്കാദമി ദുബായ് കമ്മിറ്റി ഉപാധ്യക്ഷനുമായ മുനീർ ചെർക്കള, ജില്ലാ സെക്രട്ടറി ഹസൈനാർ ബദിയടുക്ക, ഷാഫി അക്കാദമി വർക്കിങ് സെക്രട്ടറി ഗഫൂർ എരിയാൽ, കെ എംസി നേതാക്കളായ യുസുഫ് മുക്കൂട്, ഇല്യസ് കട്ടക്കൽ, അഷ്‌റഫ് കുഞ്ഞാർ തുടങ്ങിയവർ ആശംസകൾ നേർന്നു.

അസീസ് കമാലിയ, വൈ ഹനീഫ കുംബടാജെ, അബ്ദുൽ റസാഖ് ബദിയടുക്ക, അബ്ദുൽ ഖാദർ ബെളിഞ്ച, അബ്ദുല്ല ബെളിഞ്ച, മുഹമ്മദ് പള്ളിക്കണ്ടം, സിദ്ദീഖ് കനിയടുക്കം, പി സി അബ്ദുറസാഖ് തുടങ്ങിയ കെ യു ഐ എ യുടെ നേതാക്കൾ സംഗമവിജയത്തിന്നും പ്രചരണത്തിന്നും നേതൃത്വം വഹിച്ചു. ദുബായ് ചാപ്റ്റർ ജനഃസെക്രട്ടറി മുനീഫ് ബദിയടുക്ക സ്വാഗതവും ഐപി എം ഇബ്രാഹിം നന്ദിയും പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP