Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജിസിസി രാജ്യങ്ങളിൽ ഏകീകൃത വിസ അടുത്ത വർഷം പകുതിയോടെ; പ്രവാസികൾക്ക് അനുഗ്രഹമാകും

ജിസിസി രാജ്യങ്ങളിൽ ഏകീകൃത വിസ അടുത്ത വർഷം പകുതിയോടെ; പ്രവാസികൾക്ക്  അനുഗ്രഹമാകും

റിയാദ്: ഗൾഫ് രാജ്യങ്ങളിൽ ഏകീകൃത ടൂറിസ്റ്റ് വിസ സമ്പ്രദായം അടുത്ത വർഷം മധ്യത്തോടെ നനിലവിൽ വരും. സെൻചൻ മാതൃകയിലുള്ള ഈ വിസവഴി വിദേശികളായ ടൂറിസ്റ്റുകൾക്കും വ്യവസായികൾക്കും ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനനാകും.


മേഖലയിലെ ടൂറിസം ഭൂപടത്തിൽ തിലകക്കുറിയാകുന്ന ഈ പദ്ധതിക്ക് അംഗരാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങൾ വിശദരൂപം തയ്യാറാക്കിവരികയാണ്. ഏകീകൃത വിസ പദ്ധതി ഗുണകരമായ വികാസമാണെന്ന് റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി പ്രസിഡന്റ് അബ്ദുറഹ്മാൻ അൽസാമിൽ പറഞ്ഞു. വിനേനാദ സഞ്ചാര, വ്യവസായ ആവശ്യാർഥം ഗൾഫ് രാജ്യങ്ങളിലേക്ക ത്തെുന്ന വിദേശികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഈ നനടപടി ഏറെ പ്രധാനനപ്പെട്ടതാണ്.

പദ്ധതി വേഗത്തിലാക്കണമെന്ന് ജി.സി.സി അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നര കോടി വരുന്ന ഗൾഫിലെ പ്രവാസികളുടെ യാത്ര കൂടുതൽ എളുപ്പത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൊത്തം ഗൾഫ് രാജ്യങ്ങളിലെ ജനനസംഖ്യയുടെ 31 ശതമാനനമാണ് വിദേശി. കടുത്ത വിസ നനിയന്ത്രണങ്ങൾക്കിടയിലും 90 ലക്ഷം വിദേശികളുള്ള സൗദിയാണ് ഇതിൽ മുന്നിൽ. ഏകീകൃത വിസ ഗൾഫ് സാമ്പത്തിക മേഖലക്ക് വളർച്ച നനൽകുകയും വിനേനാദ സഞ്ചാര മേഖലയിലുൾപ്പെടെ പൗരന്മാരുടെ വരുമാനനം വർധിപ്പിക്കുകയും ചെയ്യുമെന്ന് അൽസാമിൽ പറഞ്ഞു.സഊദിയിൽ മാത്രം 9 മില്യൻ വരും വിദേശികൾ. ഹോട്ടൽ, ട്രാൻസ്‌പോർട്ടേഷൻ അടക്കം വിവിധ മേഖലകളിൽ സ്വദേശികൾക്ക് തൊഴിലവസരം വർധിക്കുകയും ചെയ്യും. അദ്ദേഹം പറഞ്ഞു.

ജിസിസി ഏകീകൃത വിസ സെൻചൻ വിസ മാതൃകയിലുള്ളതാക്കാനനാണ് ഇപ്പോൾ അംഗീകരിച്ചിട്ടുള്ളത്. 26 സെൻചൻ രാജ്യങ്ങളിലെയും അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ എന്നീ രാജ്യങ്ങളിലെയും ടൂറിസ്റ്റുകൾക്ക് യു.എ.ഇ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ നനിലവിൽ വിസ ആവശ്യമില്ല.

എന്നാൽ സഊദി അറേബ്യയിലേക്കും കുവൈത്തിലേക്കും വിസ ആവശ്യമാണ്. നനിയമപരമായി ജിസിസി രാജ്യങ്ങളിൽ പ്രവേശനന വിലക്കുള്ളവർക്കും നനാടുകടത്തപ്പെട്ടവർക്കും ജിസിസി ഏകീകൃത വിസയിൽ വരാനനാവില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP