Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു അപ്പാർട്ട്‌മെന്റിൽ മൂന്നിലധികം പേർ താമസിച്ചാലും ബാച്ചിലേഴ്‌സ് വില്ലകളിൽ താമസിച്ചാലും 10,000 ദിർഹം പിഴ; അപ്പാർട്ട്‌മെന്റുകളിൽ കുത്തിനിറച്ചു താമസിക്കുന്ന ബാച്ചിലേഴ്‌സിനെ നിരീക്ഷിക്കാൻ സർക്കാർ

ഒരു അപ്പാർട്ട്‌മെന്റിൽ മൂന്നിലധികം പേർ താമസിച്ചാലും ബാച്ചിലേഴ്‌സ് വില്ലകളിൽ താമസിച്ചാലും 10,000 ദിർഹം പിഴ; അപ്പാർട്ട്‌മെന്റുകളിൽ കുത്തിനിറച്ചു താമസിക്കുന്ന ബാച്ചിലേഴ്‌സിനെ നിരീക്ഷിക്കാൻ സർക്കാർ

അബുദാബി: റൂം ഷെയർ ചെയ്തു താമസിക്കുന്ന ബാച്ചിലേഴ്‌സ് ശ്രദ്ധിക്കുക. ഒരു റൂമിൽ മൂന്നിൽ കൂടുതൽ പേർ താമസിച്ചാൽ 10,000 ദിർഹം പിഴ നൽകേണ്ടി വരും. കൂടാതെ വില്ലകളിൽ ബാച്ചിലേഴ്‌സ് താമസിച്ചാലും ഇതേ പിഴ തന്നെ നൽകേണ്ടതായുണ്ട്. സുരക്ഷിതവും ആരോഗ്യകരവുമായ പരിസ്ഥിതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്ന് അധികൃതർ വെളിപ്പെടുത്തി. അപ്പാർട്ട്‌മെന്റുകളിൽ കുത്തി നിറച്ച് ആൾക്കാർ താമസിക്കുന്നതും വില്ലകൾ ബാച്ചിലേഴ്‌സിന് വാടകയ്ക്കു നൽകുന്നതുമാണ് സർക്കാർ നിരോധിച്ചിരിക്കുന്നത്.

ബാച്ചിലേഴ്‌സ് താമസിക്കുന്ന അപ്പാർട്ട്‌മെന്റുകളിലും മറ്റും എപ്പോൾ വേണമെങ്കിലും ഉദ്യോഗസ്ഥർ റെയ്ഡിനു വരാം. ഏതെങ്കിലും തരത്തിൽ നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയാൽ 10,000 ദിർഹമാണ് പിഴയടയ്‌ക്കേണ്ടി വരുന്നത്. പിഴ അടയ്ക്കാതെ രാജ്യം വിട്ടുപോകാൻ അനുവദിക്കുകയുമില്ല. സർക്കാരിന്റെ ഈ നിയമം ലംഘിക്കുന്ന വീട്ടുടമസ്ഥർക്ക് വെള്ളം, ഇലക്ട്രിസിറ്റി തുടങ്ങിയ സർക്കാർ സർവീസുകൾ മുടക്കുമെന്നും അബുദാബി മുനിസിപ്പാലിറ്റി വീട്ടുടമസ്ഥർക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

നിയമലംഘനം നടത്തുന്നതായി സംശയിക്കുന്ന എവിടേയും മിന്നിൽ പരിശോധന നടത്താൻ എമിറേറ്റ് അധികൃതർ മുനിസിപ്പാലിറ്റിക്ക് അനുവാദം നൽകിയിട്ടുണ്ട്. സിറ്റിക്കുള്ളിലും പ്രാന്തപ്രദേശങ്ങളിലുമെല്ലാം ഏതു സമയത്തും റെയ്ഡ് നടത്താനുള്ള അനുവാദമാണ് മുനിസിപ്പാലിറ്റിക്ക് നൽകിയിരിക്കുന്നത്.

വില്ലകൾ ഒരു ഹൗസിങ് യൂണിറ്റായിട്ടാണ് കണക്കാക്കിയിട്ടുള്ളതെന്നും അതിനെ വേർതിരിച്ച് ബാച്ചിലേഴ്‌സിന് താമസിക്കുന്നതിനായി നൽകാൻ പാടില്ലെന്നുമാണ് നിയമം. ഈ നിയമം ഭേദിച്ച് വില്ലകളിലും മറ്റു അപ്പാർട്ട്‌മെന്റുകളിലും കൂടുതൽ ബാച്ചിലേഴ്‌സ് താമസിച്ചാൽ മുൻകൂർ നോട്ടീസൊന്നും നൽകാതെ അപ്പോൾ തന്നെ പിഴ ശിക്ഷിക്കും. പിഴയടയ്ക്കാതെ ഒരുകാരണവശാലും രാജ്യം വിട്ടു പോകാൻ അനുവദിക്കുകയുമില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP