Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദുബായിൽ 14 പുതിയ സ്‌കൂളുകൾ കൂടി; അധികമായി 18,000 സീറ്റുകൾ കൂടി; ഫീസ് വർധനയും പ്രതീക്ഷിക്കാം

ദുബായിൽ 14 പുതിയ സ്‌കൂളുകൾ കൂടി; അധികമായി 18,000 സീറ്റുകൾ കൂടി; ഫീസ് വർധനയും പ്രതീക്ഷിക്കാം

ദുബായ്: കുട്ടികൾക്ക് സ്‌കൂൾ അഡ്‌മിഷനായി നെട്ടോട്ടമോടുന്ന മാതാപിതാക്കൾക്ക് ഇനി ആശ്വസിക്കാം. ദുബായിൽ പുതിയ അധ്യയന വർഷത്തിൽ 14 പുതിയ സ്‌കൂളുകൾ കൂടി തുടങ്ങിയതായി  അബുദാബി എഡ്യൂക്കേഷൻ കൗൺസിൽ അറിയിച്ചു. പുതിയ സ്‌കൂളുകളിൽ മൊത്തം 18,000 കൂട്ടികൾക്കു കൂടി പ്രവേശനം സാധ്യമാകും.

ഇതിൽ അഞ്ചെണ്ണം ബ്രിട്ടീഷ് കരിക്കുലത്തിലും നാലെണ്ണം ഇന്ത്യനും രണ്ടെണ്ണം അമേരിക്കൻ കരിക്കുലവുമാണ് തുടരുന്നത്. ഓരോ കനേഡിയൻ സ്‌കൂളും ഫിലിപ്പൈൻസ് സ്‌കൂളും ഇതിൽ ഉൾപ്പെടുന്നുണ്ട്. മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്റെതാണ് ഒരു സ്‌കൂൾ. അബുദാബിയിലാണ് പതിനൊന്നു സ്‌കൂളുകളും. ബാക്കി രണ്ടെണ്ണം അബുദാബി ഐലൻഡിലും ഒരെണ്ണം അൽഐനിലുമാണുള്ളത്.
സ്വകാര്യ സ്‌കൂളുകളുടെ നിക്ഷേപം വർധിപ്പിക്കുന്നതിനായി അബുദാബി എഡ്യുക്കേഷൻ കൗൺസിലിന്റെ ഭാഗത്തുനിന്നുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ സ്‌കൂളുകൾക്ക് അനുമതി നൽകുന്നതെന്ന് പ്രൈവറ്റ് സ്‌കൂൾസ് ആൻഡ് ക്വാളിറ്റി അഷ്വറൻസ് സെക്ടർ വക്താവ് ഹമദ് അൽ ദാഹ്‌റി അറിയിച്ചു.

സ്‌കൂൾ കുട്ടികളുടെ എണ്ണം വർധിക്കുന്നതോടെ അഡ്‌മിഷന് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി 18 പുതിയ സ്‌കൂളുകൾ കൂടി തുടങ്ങാനുള്ള പദ്ധതി തയാറാക്കി വരികയാണെന്നും വക്താവ് അറിയിച്ചു. മൊത്തം 20,000 കുട്ടികളെ കൂടി ഉൾപ്പെടുത്താൻ സഹായിക്കുന്നതായിരിക്കും സ്‌കൂളുകൾ. വർഷാവർഷം സ്‌കൂൾ കുട്ടികളുടെ എണ്ണത്തിൽ ഏഴു ശതമാനം വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

പുതിയ സ്‌കൂളുകൾ അനുവദിച്ചതോടൊപ്പം തന്നെ ചില സ്‌കൂളുകളിൽ ഫീസ് വർധിപ്പിക്കാനും മിനിസ്ട്രി അനുവാദം നൽകിക്കഴിഞ്ഞു. ക്രെഡൻസ് ഹൈസ്‌കൂൾ, ബിൽവ ഇന്ത്യൻ സ്‌കൂൾ എന്നീ ഇന്ത്യൻ സ്‌കൂൾ ഉൾപ്പെടെ ദുബായിലെ 11 സ്‌കൂളുകളിലാണ് ഫീസ് വർധിപ്പിക്കാൻ അനുവദിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP