Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഎഇയിൽ ഇന്നലെ 210 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു;ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു.

യുഎഇയിൽ ഇന്നലെ 210 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു;ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു.

സ്വന്തം ലേഖകൻ


അബുദാബി: യുഎഇയിൽ ഇന്നലെ 210 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. ഇതുവരെ 1024 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വിവിധ രാജ്യത്തിൽ നിന്നുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മതിയായ ചികിത്സ നൽകിവരികയാണെന്നുമാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചത്. ഇന്നലെ 35 പേർക്ക് അസുഖം ഭേദമായെന്നും അധികൃതർ പറഞ്ഞു. ഇതോടെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 96 ആയി ഉയർന്നു. ഇതുവരെ എട്ട് പേരാണ് വൈറസ് ബാധമൂലം യുഎഇയിൽ മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP