Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബായിൽ വാഹനാപകടത്തിൽ അറബ് വംശജരായ നാലു യുവാക്കൾ മരിച്ചു

ദുബായിൽ വാഹനാപകടത്തിൽ അറബ് വംശജരായ നാലു യുവാക്കൾ മരിച്ചു

ദുബായ്: അക്കാദമിക് സിറ്റിക്കടുത്തുണ്ടായ വാഹനാപകടത്തിൽ അറബ് വംശജരായ നാലു യുവാക്കൾ കൊല്ലപ്പെട്ടു. അമിത വേഗത്തിൽ വന്ന കാർ പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങളിലിടിച്ചാണ് അപകടമുണ്ടായത്. മരിച്ച യുവാക്കൾ 17നും 20നും മധ്യേ പ്രായമുള്ളവരാണ്. അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകടം നടക്കുമ്പോൾ കാർ ഓടിച്ചിരുന്നത് 18കാരനായ സ്വദേശിയായിരുന്നു. മരിച്ച യുവാക്കളെല്ലാം അക്കാദമിക് സിറ്റിയിൽ വിദ്യാർത്ഥികളായിരുന്നു. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടാകുന്നത്. അക്കാദമിക് സിറ്റിക്കടുത്ത് വർഖ റൗണ്ട് എബൗട്ടിന് സമീപമാണ് അപകടമുണ്ടാകുന്നത്. അതിവേഗത്തിൽ അശ്രദ്ധയോടെ ഓടിച്ചിരുന്ന യുവാക്കളുടെ വാഹനമാണ് അപകടത്തിന് കാരണമായതെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. നിയന്ത്രണം വിട് കാർ അപ്രതീക്ഷിതമായി ഒരു വശത്തേക്ക് തിരിയുകയും മറ്റൊരു വാഹനത്തിൽ ചെന്നിടിക്കുകയുമായിരുന്നു. പൊലീസ് മേധാവി മേജർ ജനറൽ മത്താർ അൽ മസീനയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP