Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അബുദാബിയിൽ നാലു വില്ലാ സ്‌കൂളുകൾ കൂടി പൂട്ടി

അബുദാബിയിൽ നാലു വില്ലാ സ്‌കൂളുകൾ കൂടി പൂട്ടി

അബുദാബി: മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ നാലു വില്ലാ സ്‌കൂളുകൾ കൂട്ടി അധികൃതർ പൂട്ടി. മതിയായ സുരക്ഷാ സന്നാഹങ്ങളുള്ള സ്‌കൂളുകളിലേക്ക് കുട്ടികളെ മാറ്റാൻ ഉത്തരവിട്ടുകൊണ്ടാണ് വില്ലാ സ്‌കൂളുകൾ അബുദാബി എഡ്യൂക്കേഷൻ കൗൺസിൽ പൂട്ടിച്ചത്.

അൽ ഫജർ ഇംഗ്ലീഷ് ഇന്റർനാഷണൽ സ്‌കൂൾ, ഗൾഫ് ബഡ്‌സ് പ്രൈവറ്റ് സ്‌കൂൾ, സാലാ ഉദ്ദീൻ പ്രൈവറ്റ് സ്‌കൂൾ, ഫിലിപ്പീൻ നാഷണൽ സ്‌കൂൾ എന്നിവയാണ് കൗൺസിലിന്റെ നിർദേശപ്രകാരം ഇപ്പോൾ പൂട്ടിയ വില്ലാ സ്‌കൂളുകൾ. 2013-2014 അധ്യയന വർഷത്തിന്റെ ആദ്യം തന്നെ ഈ സ്‌കൂളുകളിൽ നിന്ന് കുട്ടികളെ മാറ്റാൻ കൗൺസിൽ മാതാപിതാക്കൾക്ക് നിർദ്ദേശം നൽകിയിരുന്നതാണ്. കുട്ടികളെ പുതിയ സ്‌കൂളിൽ ചേർക്കാൻ ആവശ്യത്തിന് സമയം നൽകിയ ശേഷമാണ് കൗൺസിൽ വില്ല സ്‌കൂളുകൾ പൂട്ടിച്ചത്.

2015 സമ്മറോടെ എമിറേറ്റിലെ എല്ലാ വില്ലാ സ്‌കൂളുകളും അടച്ചുപൂട്ടാനാണ് അബുദാബി സർക്കാരിന്റെ പ്ലാൻ. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളും മെച്ചപ്പെട്ട ഗുണനിലവാരവും വാഗ്ദാനം ചെയ്യുന് സ്വകാര്യ സ്‌കൂളുകളുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് കൗൺസിൽ വില്ലാ സ്‌കൂളുകൾ പൂട്ടുന്നത്. വില്ലാ സ്‌കൂളുകൾ നിർത്തലാക്കാൻ കൗൺസിൽ 2009 മുതൽ ശ്രമം ആരംഭിച്ചതാണ്. ആദ്യ വർഷം തന്നെ 72 വില്ലാ സ്‌കൂളുകൾക്കാണ് പൂട്ടുവീണത്. ഇനിയും 18 വില്ലാ സ്‌കൂളുകൾ കൂടി പൂട്ടാനുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP