Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അബൂദബിയിൽ ടോൾ സംവിധാനം ഒക്ടോബർ 15 മുതൽ നിലവിൽ; അബുദാബി ഒഴികെയുള്ള എമിറേറ്റുകളിലെ വാഹന ഉടമകൾക്കുള്ള റജിസ്‌ട്രേഷൻ ആരംഭിച്ചു

അബൂദബിയിൽ ടോൾ സംവിധാനം ഒക്ടോബർ 15 മുതൽ നിലവിൽ;  അബുദാബി ഒഴികെയുള്ള എമിറേറ്റുകളിലെ വാഹന ഉടമകൾക്കുള്ള റജിസ്‌ട്രേഷൻ ആരംഭിച്ചു

സ്വന്തം ലേഖകൻ

അബൂദബി: ഒക്ടോബർ 15 മുതൽ അബുദാബിയിൽ ടോൾ സംവിധാനം നിലവിൽ വരുന്നതിനു മുന്നോടിയായി അബുദാബി ഒഴികെയുള്ള എമിറേറ്റുക.ളിലെ വാഹന ഉടമകൾക്കുള്ള റജിസ്‌ട്രേഷൻ ആരംഭിച്ചുടോൾഗേറ്റിലൂടെ പ്രവേശിക്കുന്നതിനു റജിസ്‌ട്രേഷൻ നിർബന്ധമാണ്. അബുദാബിയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഇതുസംബന്ധിച്ച എസ്എംഎസ് സന്ദേശം ലഭിക്കുന്നതിനനുസരിച്ച് രജിസ്റ്റർ ചെയ്താൽ മതിയാകും

100 ദിർഹമാണ് റജിസ്‌ട്രേഷൻ ഫീസ്. 50 ദിർഹം അക്കൗണ്ടിൽ വരവു വയ്ക്കും. അൽമഖ്ത, മുസഫ, ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ പാലങ്ങളിൽ സ്ഥാപിച്ച ടോൾ ഗേറ്റ് സ്ഥാപിച്ചാണ് പണം ഈടാക്കുന്നത്.

ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സന്റെർ രൂപകൽപന ചെയ്ത വെബ്‌പേജ് https://itps.itc.gov.ae https://itps.itc.gov.ae വഴി വാഹന ഡ്രൈവർമാർക്ക് അവരുടെ എമിറേറ്റ്സ് ഐഡി കാർഡിലെ വിവരങ്ങൾ, വാഹനങ്ങളുടെ രജിസ്ട്രേഷൻ, നമ്പർ പ്ലേറ്റ് വിവരങ്ങൾ, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകി അക്കൗണ്ട് ഉണ്ടാക്കാനാവും. അടുത്ത മാസം പകുതിയോടെ നടപ്പാക്കുന്ന ടോൾ സംവിധാനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന വെബ്‌പേജാണിത്.

വാഹനം രജിസ്റ്റർ ചെയ്യാൻ 100 ദിർഹം ഫീസ് ഒരു വാഹനം രജിസ്റ്റർ ചെയ്യുന്നതിന് 100 ദിർഹമാണ് ഫീസ്. ഇതിൽ 50 ദിർഹം ഉപഭോക്താവിന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. റോഡ് ടോൾ അടക്കുമ്പോൾ ഈ തുക ഉപഭോക്താക്കൾക്ക് മടക്കി നൽകും.അബൂദബിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കു മാത്രമേ രജിസ്ട്രേഷൻ ആവശ്യമുള്ളൂ. അബൂദബിയിൽ രജിസ്റ്റർ ചെയ്ത വാഹനം സൈൻ അപ്പ് ചെയ്യാൻ ശ്രമിക്കുമ്പോൾ വാഹന ഉടമകൾക്ക് സ്വയം രൂപകൽപന ചെയ്ത ഒരു അക്കൗണ്ട് ഉണ്ടെന്ന് ഉപഭോക്താവിനെ വെബ്‌പേജിൽ അറിയിക്കുന്നു. ടോൾ സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായി അബൂദബി പൊലീസിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ലോഗിൻ ചെയ്യാനുള്ള അക്കൗണ്ടിൽ വിശദമായി രേഖപ്പെടുത്തുന്ന ഉപഭോക്താക്കൾക്ക് എസ്.എം.എസ് സന്ദേശം ലഭിക്കും.

സൈൻ അപ് ചെയ്യാത്തപക്ഷം പിഴ ബാധകമാകും. ടോൾ ഗേറ്റ് കടക്കുന്നതിന് 10 ദിവസം മുമ്പോ അതിനു ശേഷമോ വാഹനം രജിസ്റ്റർ ചെയ്തിരിക്കണം. 10 ദിവസത്തെ ഗ്രേസ് പിരീഡിന് ശേഷം ആദ്യ ദിവസം 100 ദിർഹം, രണ്ടാം ദിവസം 200 ദിർഹം, മൂന്നാം ദിവസം 400 ദിർഹം എന്ന നിലയിൽ പരമാവധി 10,000 ദിർഹം വരെ പിഴ ഈടാക്കും.അബൂദബിക്ക് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളുടെ അക്കൗണ്ട് ടോപ്പ് അപ്പ് ചെയ്യാൻ അഞ്ച് ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും. ഇതിനുശേഷം പ്രതിദിനം 50 ദിർഹം വീതം പിഴ ബാധകമായിരിക്കും. എന്നാൽ അബൂദബിയിലെ വാഹന ഉടമകൾക്ക് വർഷത്തിൽ അവരുടെ വാഹന രജിസ്ട്രേഷൻ സമയത്ത് ടോൾ അടക്കാനാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP