Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗ്രേസ് പീരിയഡിൽ ടോൾ ഗേറ്റ് കടന്നതിന്റെ നിരക്ക് അടക്കം ഏപ്രിൽ രണ്ടിനുശേഷം ഈടാക്കി തുടങ്ങും; അബുദബി റോഡുകളിൽ ടോൾ തുക നല്‌കേണ്ടി വരുക ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ കടന്ന് പോകുന്ന സ്വകാര്യ വാഹനങ്ങൾക്ക്

ഗ്രേസ് പീരിയഡിൽ ടോൾ ഗേറ്റ് കടന്നതിന്റെ നിരക്ക് അടക്കം ഏപ്രിൽ രണ്ടിനുശേഷം ഈടാക്കി തുടങ്ങും; അബുദബി റോഡുകളിൽ ടോൾ തുക നല്‌കേണ്ടി വരുക ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ കടന്ന് പോകുന്ന സ്വകാര്യ വാഹനങ്ങൾക്ക്

സ്വന്തം ലേഖകൻ

പ്രിൽ രണ്ടിനുശേഷം അബൂദബി ടോൾ നിരക്ക് ഈടാക്കി തുടങ്ങുമെന്ന് സൂചന. ജനുവരി രണ്ടുമുതൽ ടോൾ ഗേറ്റ് കടന്നുകൊണ്ടിരിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളുടെയും അക്കൗണ്ടിൽനിന്ന് ഏപ്രിൽ രണ്ടിനുശേഷം നിരക്ക് ഈടാക്കാനാണ് പദ്ധതിയിടുന്നത്.

ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഏഴുമുതൽ ഒമ്പതുവരെയും വൈകീട്ട് അഞ്ചുമുതൽ ഏഴുവരെയും ടോൾ ഗേറ്റിലൂടെ സഞ്ചരിക്കുന്ന സ്വകാര്യ വാഹനങ്ങളാണ് തുക നൽകേണ്ടത്. എന്നാൽ, മൂന്നു മാസത്തെ ഗ്രേസ് പീരിയഡിനെ തുടർന്നാകും ടോൾ നിരക്ക് ശേഖരിക്കുക.

സമഗ്ര ഗതാഗത കേന്ദ്രം, നഗരസഭ-ഗതാഗത വകുപ്പ് എന്നിവയുടെ വെബ്‌സൈറ്റിൽ വാഹന ഉടമകൾക്ക് അക്കൗണ്ട് രജിസ്റ്റർ ചെയ്യാനുള്ള ഗ്രേസ് പരിധിയാണ് മൂന്നു മാസത്തേക്ക് അനുവദിച്ചിരിക്കുന്നത്. ഈ കാലാവധി കഴിയുന്ന മുറക്ക് ടോൾ ഗേറ്റ് കടക്കുന്നവരിൽ നിന്നുള്ള നിരക്ക് ഒരുമിച്ച് ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. മൂന്നു മാസത്തിനകം രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ നിയമലംഘനത്തിന് പിഴയൊടുക്കേണ്ടിവരും.

ഓൺലൈനിൽ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് അക്കൗണ്ട് ടോപ്അപ് ചെയ്യാനാവും. മൂന്നുമാസം വരെ അക്കൗണ്ടിൽനിന്ന് പണം ഈടാക്കില്ലെങ്കിലും ടോൾ കടക്കുമ്പോൾ നാലു ദിർഹം വീതം രേഖപ്പെടുത്തും.രജിസ്ട്രേഷൻ എത്രയും വേഗം വാഹന ഉടമകൾ പൂർത്തീകരിക്കണമെന്ന് എല്ലാ ഉപയോക്താക്കളോടും അധികൃതർ അഭ്യർത്ഥിച്ചു.

ഗ്രേസ് പീരിയഡിൽ ടോൾ ഗേറ്റ് കടന്നതിന്റെ നിരക്ക് എല്ലാ വാഹന ഉടമകളിൽനിന്നും ഈടാക്കും. അബൂദബി നഗരത്തിലെ ശൈഖ് സായിദ് ബ്രിഡ്ജ്, ശൈഖ് ഖലീഫ ബ്രിഡ്ജ്, അൽമക്ത ബ്രിഡ്ജ്, മുസഫ ബ്രിഡ്ജ് എന്നിവയിലാണ് ടോൾ ഗേറ്റുകൾ ജനുവരി രണ്ടുമുതൽ പ്രവർത്തനക്ഷമമായിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP